Mission News
Mission News
Monday, 10 Jun 2024 00:00 am
Mission News

Mission News

 

കാലടി: കാലടി പ്രസ്‌ ക്ലബ്ബിന്റെ നേതൃ ത്വത്തില്‍ സായിശങ്കര ശാന്തി കേന്ദ്രത്തിന്റെ സഹക രണത്തോടെ മേഖലയിലെ 30ഓളം പത്ര എജന്റുമാരെ ആദരിക്കുന്നു.


 ജൂൺ11ന് രാവിലെ 11ന് (11/06/2024 ചൊവ്വ ) പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന സ്‌നേഹാദരവ്-2024  ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വി സി ഡോ. എംസി ദീലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

കലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നാടകകൃത്ത്് ശ്രീമൂല നഗരം മോഹന്‍, നടന്‍മാരായ ജെയീംസ് പാറയ്ക്ക, സംവിധായകൻ സലീം ബാബ,മാധ്യമ പ്രവര്‍ത്തകന്‍ കെ കെ ബാബുരാജ്, ചിത്രകാരന്‍ സാജു തൂരുത്തില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ പി എന്‍ ശ്രീനിവാസന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും. 


പ്രസ് ക്ലബ്ബ ്പ്രസിഡന്റ് ടി എസ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 


ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്‍, ടൗണ്‍ വാര്‍ഡ് മെമ്പര്‍ പിബി സജീവ്, പറക്കാട്ട് ജൂവല്‍സ് എംഡി പ്രീതി പ്രകാശ്, ഗൂരുവായൂര്‍ ദേവസ്വം മുന്‍ ഭരണ സമിതി അംഗം കെവി ഷാജി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ വി കെ ഷാജി, 

ക്ലബ്ബ്  സെക്രട്ടറി കെ.ഡി ജോസഫ്, എം എസ് മണികണ്ഡൻ,  കോ .ഓര്‍ഡിനേറ്റര്‍ കെ ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
 ......................................