
കൊച്ചി: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിലും കരുതലിലും ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന പ്രത്യേകിച്ച് മലയാളി സമൂഹത്തിൻ്റെ സാന്നിദ്ധ്യം കൂടുതലായുള്ള വോയ്സ് ഓഫ് വേൾഡിൻ്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തെ മുൻനിർത്തി അതിൻ്റെ ജില്ലയുടെ അമരത്ത് പ്രവർത്തിക്കുന്ന ബഹുമുഖ പ്രതിഭകളെ ആദരിക്കുകയും പ്രാദേശികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളടക്കം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യലും നടക്കുകയുണ്ടായി, തദവസരത്തിൽ ജില്ലയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് പോകുന്ന ജില്ലാ പ്രസിഡൻ്റ് ഫിലിം ഇൻഡസ്ട്രിയിൽ ഡയറക്ടറുമായ ശ്രീമതി ഷാൻ സി സലാമിനെ ആദരിക്കുകയും ചെയ്തുഎറണാകുളം തമ്മനം മർച്ചൻ്റ്സ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ആദരവും നൽകിയ വിപുലമായ ചടങ്ങിൻ്റെ ഉത്ഘാടനം നിർവഹിച്ചത് ശ്രീ, ദ്വീപു ചന്ദ് ആയിരുന്നു. വിശിഷ്ടാഥികളായി ശ്രീ അലി, കണ്ണൂർ, ശ്രീ മാമു, വയനാട്, ശ്രീമതി സുഹമ മലപ്പുറം, ശ്രീ A Rകുട്ടി, അവർകളോടൊപ്പം , ശ്രീ ബഷീർ ചാലിയ, കോഴിക്കോട്, ശ്രീ സക്കീർ പാലക്കാട്, ശ്രീമതി, ഉഷ ജോസഫ് മലപ്പുറം, ശ്രീമതി പുഷ്പ മങ്കട, സംഘടനയുടെ ലീഗൽ അഡ്വൈസർ ശ്രീ അശോകൻ പാലക്കാട്, ശ്രീ സുബി പാലക്കാട്, അബ്ദുൾ റഹ്മാൻ മാസ്റ്റർ പാലക്കാട്, എന്നിവരും ആദരിക്കപ്പെട്ടു, തമ്മനം 45-ഡിവിഷൻ കൗൺസിലറായ സക്കീർ തമ്മനത്തേയും സംഘടന ആദരിക്കപ്പെട്ടവരിൽ വിശിഷ്ട അതിഥിയായിരുന്നു., കുട്ടികൾക്കായുള്ള പഠനോപകരണ സാമഗ്രികൾ സ്പോൺസർ ചെയ്തത് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശ്രീമതി ഫാത്തിമ സുഹറ മലപ്പുറത്തിന് യോഗത്തിൽ പ്രത്യേകം അഭിനന്ദനം അറിയിക്കുകയുണ്ടായി