
തൃശ്ശൂർ: വിലങ്ങൻ ട്രെക്കേഴ്‌സ് ക്ലബിൻ്റെ കുടുംബ സംഗമത്തിൽ എസ്.എസ്. എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചടങ്ങില്‍ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുംവിതരണം ചെയ്തു. ശനിയാഴ്ച മുതുവറ അടാട്ടു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കുടുംബസംഗമം പ്രശസ്ത നോവലിസ്റ്റ് ശ്രീ പി.സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. ചലച്ചിത്രഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി.സാഹിത്യകാരൻ ശശി കളരിയേൽ ആശംസ അർപ്പിച്ചു സംസാരിച്ചു.ക്ലബ് പ്രസിഡൻ്റ് പി ജെ വർഗ്ഗീസ് അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഈ കെ ബാലരാമൻ സ്വാഗതവും ജോ:സെക്രട്ടറി പി ജി സജീവ് കുമാർ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ക്ലബ് അംഗങ്ങളുടെയും,കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.