Mission News
Mission News
Saturday, 01 Jun 2024 18:00 pm
Mission News

Mission News

.

       അങ്കമാലി :  ജീവധാര ഫൗണ്ടേഷൻ അങ്കമാലി മേഖലയിലെ  മുപ്പതോളം  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും  എ പ്ലസ് ലഭിച്ച 142 വിദ്യാർത്ഥികളെ ആദരിച്ചു.  പ്രുഡന്റ്  അക്കാദമിയുടെ സഹകരണത്തോടെ  നടത്തിയ ആദരവ്  സമ്മേളനം  സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ  ഡോ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു,

      ചടങ്ങിൽ ബിഷപ്പ്  ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത  അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കും മാതാപിതാക്കന്മാർക്കു വേണ്ടി വിവിധ വിഷയങ്ങളിൽ   വിപിൻ വിൻസന്റ്, ജോസ് പോൾ, ജാക്സൺ, ജോഷി തരിയൻ  തുടങ്ങിയവർ ക്ലാസുകൾ എടുത്തു. 

       ജീവധാര ചെയർമാൻ  സാജു ചാക്കോയുടെ അധ്യക്ഷത്തിൽ കൂടിയ  സമ്മേളനത്തിൽ  ജീവധാര ഭാരവാഹികളായ  ജോസ് പോൾ സ്വാഗതവും  കെ  വി മുരളി നന്ദിയും പറഞ്ഞു.