
അങ്കമാലി: വികസനത്തിൻ്റെ പേരുപറഞ്ഞ് ഏഴാറ്റു മുഖം ഭാഗത്തെ മൂക്കന്നൂരിലെ ഒന്നാം വാർഡ് മേഖലയിൽ വൻതോതിൽ പാറ ഖനനത്തിന് അനുമതി കൊടുത്ത് ഇടത് വലത് മുന്നണികൾ മൂക്കന്നൂർ പഞ്ചായത്തിനെ നശിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞ്, ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ ഫണ്ടിൽ നിന്ന് കോടികൾ വാങ്ങി വികസിപ്പിച്ച, പൂതം കുറ്റി-പാലിശ്ശേരി കനാൽ ബണ്ട് റോഡ് പുതിയ തായ് പണിതത് കേlറി ഉടമകളെ സഹായിക്കാൻ വേണ്ടിയാണ് ഈ ക്വാറികൾ വരുന്നതോടെ പ്രദേശത്തെ സ്വൈരജീവിതവും ജല ലഭ്യതയും നശിച്ചുപോകുന്നതറിയാതെ ആസൂത്രകർ, നൽകുന്ന ജവാൻ മദ്യ കുപ്പികൾ സൗജന്യമായി കിട്ടുന്നത് കനാൽ ബണ്ടിലിരുന്ന് കുടിക്കുമ്പോൾ നിങ്ങൾ ജീവിതം പണയം വച്ച് ഉണ്ടാക്കിയ വീടുകളാണ് ഇല്ലാതാവുന്നതെന്ന് മനസിലാക്കുക, കുടിവെള്ളം ശ്രോതസായ കിണറുകൾ വറ്റുകയും ഇടിഞ്ഞു പോകുകയും ചെയ്യുമെന്നും കുടിവെള്ളം ഇല്ല എന്ന മുറവിളി ഉണ്ടാവരുതെന്നും പറഞ്ഞു: മുൻകൂട്ടി കണ്ടാണ്, എല്ലാവർക്കും ജലജീവൻ മിഷൻ പ്രകാരം ആദ്യം തന്നെ വാട്ടർ കണക്ഷൻ തന്നതെന്ന കാര്യം ആരും മറക്കണ്ട, ഖനനം ആരംഭിക്കുമ്പോഴേക്കും കുടിവെള്ള സംഭരണി തകർന്നിരിക്കും അത്ര മാത്രം ഭയാനക സ്ഥോടനം നടക്കുന്ന സ്ഥലമായി മാറും പഞ്ചായത്തിലെ ഒന്നും, രണ്ടും താബോർ ഉൾപ്പെടുന്ന വാർഡുകളും, ഒരു കാര്യം മനസിലാക്കുക കേരളത്തിൽ ഇടതും വലതും മുന്നണികൾ ഭരിക്കുന്ന പഞ്ചായത്തും നിയമസഭയും ആണ് അവരറിയാതെ ഈ ജന വിരുദ്ധ നടപടികൾ നടക്കുകയില്ല പഞ്ചായത്തിലെ ജനപ്രതിനിധികളും, നിയമ സഭ MLA യും മന്ത്രിയും അറിയാതെ ഇതൊന്നും നടക്കുകയില്ല നടത്തുകയില്ല, ഇതിൽ ചില കോറി ഉടമകൾ താബോർ മേഖലയിൽ അനധികൃതമായി പ്രകൃതിയെ ചൂഷണം ചെയ്തു നിയമത്തെ പരിഹസിച്ച് ഖനന വകുപ്പിലെ ചില ഉദ്യോഗസ്ഥരായ് ചേർന്ന് കോടാനുകോടിയുടെ പാറകൾ ഖനനം ചെയ്തെടുക്കുകയും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ നിയമനടപടിക്ക് വിധേയമായി എന്ന് ധരിപ്പിക്കാൻ മൂന്ന് കോടിയിൽ താഴെ രൂപ പിഴയടച്ചവരുമാണ്, ഇവരെല്ലാം ചേർന്നാണ് മൂക്കന്നൂരിനെ വീണ്ടും കൊള്ളയടിക്കാനും സാധാരണക്കാരെ വഴിയാധാരമാക്കാനും ഇറങ്ങിയിരിക്കുന്നത്, ഇതൊന്നും നമ്മുടെ ജനപ്രതിനിധികൾക്കറിയില്ല എന്ന് പറയുന്നത് എന്ത് മോശമാണ്,ഇവരെല്ലാം ജനങ്ങളെ കബളിപ്പിക്കാൻ ജനകീയ സമരങ്ങളുടെ പുറകെ ഉണ്ടാകും വീടുകൾ നഷ്ടപ്പെടുന്നതും വിഢികളാകുന്നതും നമ്മൾ സാധാരണക്കാരാണ്, ഇവർ ഇതിൽ നിന്നെല്ലാം നമ്മുടെ ശ്രദ്ധ തിരിക്കാനാണ്, മോദി, വർഗീയത, യു.പി., എന്നൊക്കെ പറഞ്ഞ് നമ്മളെ കബളിപ്പിക്കുന്നത്, ഈ വിഷയത്തിൽ ഒരു രാഷ്ട്രീയക്കാരെയും വിശ്വസിക്കാതെ അവരെ നേതാവാക്കി കൊണ്ട് നടക്കാതെ ഇതിൻ്റെ തിക്തഫലം അനുഭവിക്കുന്നവർ മുന്നിട്ടിറങ്ങണം,