Mission News
Mission News
Wednesday, 29 May 2024 18:00 pm
Mission News

Mission News

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് (വ്യാഴാഴ്ച) കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുമുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഏഴു ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റ് (മണിക്കൂറിൽ 30- 40 കിലോമീറ്റർ) കൂടിയ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും മെയ് 30 മുതൽ ജൂൺ മൂന്നു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.