
....
കറുകുറ്റി : ദേശീയപാതയിൽ റോഡ് അപകടങ്ങൾ കൂടുതൽ നടക്കുന്ന മേഖലയായ കറുകുറ്റിയിൽ വെള്ളക്കെട്ട് കൂടി ഉണ്ടാകുമ്പോൾ അത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. കറുകുറ്റി എളവൂർ കവല, റെയിൽവേ ജംഗ്ഷനിൽ സ്റ്റാർ ജീസസ് ഹൈസ്കൂളിന് എതിർവശം, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന് എതിർവശം എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉള്ളത്. സാമന്യം ശക്തമായ ഒരു മഴ ലഭിച്ചാൽ പോലും ഇവിടെ വെള്ളം കെട്ടുന്ന അവസ്ഥയാണ് ഉള്ളത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കറുകുറ്റി മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ജിമ്മി ചക്യേത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജോജി പീറ്റർ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി എൻ. വി. പോളച്ചൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ. പുന്നന്‍ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഏലിയാസ് താടിക്കാരൻ, ട്രഷറർ എൽദോസ് സി. എബ്രഹാം, യൂണിറ്റ് ഭാരവാഹികളായ ഷാജു വി. തെക്കേക്കര, എം. ഡി. ഷാജു, പി. പി. വർഗീസ്, ഓസ്റ്റിൻ ആയിരൂക്കാരൻ, റീന കുരിയച്ചൻ അശ്വിൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് ശ്രീ എം കെ രാധാകൃഷ്ണൻ മുഖ്യ വരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ് ജോജി പീറ്റർ, വൈസ് പ്രസിഡണ്ട് ഓസ്റ്റിൻ ആയിരൂക്കാരൻ, ജനറൽ സെക്രട്ടറി ഷാജു വി. തെക്കേക്കര, സെക്രട്ടറി ജോബി ദേവസി, ട്രഷറർ സുമേഷ് ആൻറണി