Mission News
Mission News
Monday, 27 May 2024 18:00 pm
Mission News

Mission News

 
 
അങ്കമാലി: മേരി മാതാ പ്രോവിൻസിൻന്റെ  സാമൂഹിക പ്രവർത്തന വിഭാഗമായ വിൻസെൻഷ്യൻ സർവ്വീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്മെൻറ് അങ്കമാലി ഡി പോൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ 280 ഇൽ പരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 
സന്നദ്ധ സംഘടനകളൂടെ ദേശീയ കൂട്ടായ്മയായ നാഷനൽ എൻ. ജി. ഒ. കോൺഫിഡെറേഷൻറ്റെ പദ്ധതികളിൽ ഒന്നാണ് 50% സാമ്പത്തിക സഹായത്തോടെ വിദ്യാർഥികൾക്ക് ലാപ്ടോപ്പും പഠനോപകരണവും വിതരണം ചെയ്യുന്നത്. ഈ പദ്ധതികളുടെ നിർവാഹണ ഏജൻസി ആയ വി. എസ്. എസ്. സി. ആർ. ഡി.  വിദ്യാർഥികൾക്ക് 2000 രൂപ വിലമതിക്കുന്ന പഠനോപകരണങ്ങളും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി    വിദ്യർഥികൾക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. ഉദ്ഘാടന യോഗത്തിൽ മേരി മാതാ പ്രോവിൻസിന്റെ സോഷ്യൽ വർക്ക് ഡയറക്ടർ ബഹു. ഫാ. ഡിബിൻ പേരിഞ്ചേരി വി. സി. സ്വാഗത പ്രസംഗം നടത്തി പദ്ധതി വിശദീകരിക്കുകയും  മേരി മാതാ പ്രോവിൻസിന്റെ പ്രോവിൻഷ്യൽ സുപ്പീരിയർ പെരിയ ബഹു. ഫാ. പോൾ പുതുവ വി. സി. പഠനോപകരണങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്ത് ഉത്ഘാടനം   നടത്തി. 
മേരി മാതാ പ്രോവിൻസിന്റെ മിഷൻ, സോഷ്യൽ ആന്ഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസിന്റെ കൗൺസിലർ  ബഹു. ഫാ. ജോസഫ്  സ്രാമ്പിക്കൽ  വി. സി.  “വി. എസ്. എസ്. ആക്ഷൻ നെറ്റ് വർക്ക്” എന്ന പേരിൽ ഒരു പുതിയ സന്നദ്ധ-പ്രവർത്തന സംഘം രൂപീകരിച്ചു. 
നദികളെ വീണ്ടെടുക്കന്നതിന്റെയും അതിനെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത അറിയിച്ചുകൊണ്ട്  നാഷണൽ എൻ. ജി. ഒ. കോൺഫീഡറേഷൻ ദേശീയ ചെയർമാൻ കെ. എൻ. ആനന്ദകുമാർ നയിക്കുന്ന നദിയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നദി സംരക്ഷണത്തിനെക്കുറിച്ച് വി. എസ്. എസ്. സി. ആർ. ഡി. സോഷ്യൽ വർക്കർ ശ്രീ. ജോബ് ആന്റണി ബോധവൽക്കരണം നടത്തി. കേരളത്തിലെ 44 നദികളെ സംരക്ഷിക്കണം എന്നുള്ള ഉത്തരവാദിത്വം ഓർമിപ്പിച്ചുകൊണ്ട് അങ്കമാലി മുൻസിപ്പാലിറ്റി 27 ആം വാർഡ് കൗൺസിലർ  ശ്രീമതി. അജിത ഷിജോ ഒരു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. എസ്. എസ്. സി. ആർ. ഡി. സോഷ്യൽ വർക്കർ ശ്രീ. നൈജിൽ ജോർജ്ജ് കൃതജ്ഞത അർപ്പിച്ചു. വിഎസ്എസ് സോഷ്യൽ വർക്ക് വിദ്ധ്യാർത്ഥികളും  യൂത്ത് വോളന്റിയർമാരും പരിപാടി സംഘടിപ്പിക്കുന്നതിൽ പങ്കുചേർന്നു.