Mission News
Mission News
Saturday, 25 May 2024 18:00 pm
Mission News

Mission News

*ആത്മഹത്യ കൾ തടയാൻ വിദ്യാർത്ഥി കൾക്കിടയിൽ കൗൺസിലിംഗ് 
 നിർബന്ധ മാക്കണം* 

ഇന്ത്യൻ ആന്റി കറപ്ഷൻ  മിഷൻ.

       ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥി കൾക്കും ഇടയിൽ കൗ ൺസിലിംഗ്  കാര്യക്ഷമമാ ക്കണമെന്ന്‌ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന നേതൃ യോഗം ആവശ്യപ്പെട്ടു.
         വിവിധ സന്നദ്ധ സംഘടനകൾ വഴി നിരവധി ബോധവത്കരണ പദ്ധതി കൾ നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ ഫല പ്രദമാകുന്നില്ലെ ന്നാണ് വീട് വിട്ടു പോകുന്ന കുട്ടികളുടെയും ആത്മ ഹത്യ ചെയ്യുന്ന കൗമാര പ്രായക്കാരുടെയും കണക്കുകൾ വെളിപ്പെടുത്തുന്നത്. യുവ തലമുറയെ ശാക്തീകരിക്കുന്നതിനും 
 അതിജീവനത്തിനുള്ള മാനസികാവസ്ഥ സൃഷ്ക്കുന്നതിനും സർക്കാറുകൾക്കു ബാധ്യത ഉണ്ട്.ആഴ്ചയിൽ ഒരു പീരിയഡ് എങ്കിലും കുട്ടികൾക്ക് വിദഗ്ധരെ ഉൾപ്പെടുത്തി ക്ലാസുകൾ നൽകാൻ പ്രത്യേക സമിതി രൂപവത്കരിക്കുവാനും ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൗൺസിലിങ്ങ് സെന്ററുകൾ തുടങ്ങുവാനും വേണ്ടി പദ്ധതി തുക അനുവദിക്കുന്നതിനും ഉള്ള നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിന് മേൽ അടിയന്തിര  നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.ഡോ.പി. ആർ.വി നായർ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന
പ്രസിഡന്റ്‌ ഷിബു.കെ തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡണ്ട്. Adv Dr.  രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി പി. ടി ശ്രീകുമാർ, ദേശീയ ഭാരവാഹികളായ അഡ്വ.,  കെ പി ചന്ദ്രൻ, സന്തോഷ്‌ കൃഷ്ണൻ, എ.എം റെജിമോൻ,ഗിരിജ ചന്ദ്രശേഖരൻ അഡ്വ. സ്മിത സന്തോഷ്, ഇ.മനീഷ്,പി.എം സന്തോഷ്‌ , സുജിത് കുമാർ,ആദ്മനന്ദൻ,രാജു ചേർത്തല,പി.കെ ചന്ദ്രിക സംസാരിച്ചു.

 റിപ്പോർട്ടർ:   സാജു തറനിലം