Mission News
Mission News
Monday, 20 May 2024 18:00 pm
Mission News

Mission News

നരേന്ദ്ര പ്രസാദ് സ്മാരക അവാർഡ് ഇത്തവണ ശ്രീ പി .ടി .ശ്രീകുമാറിന് .

 മലയാള സിനിമാരംഗത്ത് വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ രൂപ ഭാവങ്ങൾ നൽകിക്കൊണ്ട് മലയാളത്തിൻറെ സിനിമാ ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയായിരുന്ന പ്രൊഫസർ നരേന്ദ്രപ്രസാദിന്റെ ഓർമ്മയ്ക്കായി ബി. എൻ എസ് .കെ സിനിമാസ് നൽകുന്ന അവാർഡിന് ഇത്തവണ അർഹൻ ആയിരിക്കുന്നത് ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ ശ്രീ പി.ടി ശ്രീകുമാറാണ്.പരിസ്ഥിതി സാമൂഹ്യ പ്രവർത്തന മേഖലയിലെ മികച്ച വ്യക്തിത്വമായിരുന്നു ഇദ്ദേഹം .കൂടാതെ പുനലൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും അധ്യാപക സംഘടന സംസ്ഥാന പ്രസിഡണ്ടും ആണ് ശ്രീകുമാർ.

ആറ്റുകാൽ അംബാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുൻമന്ത്രി ശ്രീ വി സുരേന്ദ്രൻ പിള്ളയിൽ നിന്നുമാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.
            സാജു തറനിലം