Mission News
Mission News
Monday, 20 May 2024 18:00 pm
Mission News

Mission News

ഇട മണ്ണേൽ വി.സുഗുണാ നന്ദൻ സ്മാരക കഥകളി പുരസ്ക്കാരം ഫാക്ട് പത്മനാഭന് നൽകി കൊച്ചി: മാതാ അമൃതാനന്ദമയി ദേവിയുടെ പിതാവ് ഇട മണ്ണേൽ വി.സുഗുണാ നന്ദൻ സ്മാരക കഥകളി പുരസ്ക്കാരം ഫാക്ട് പത്മനാഭന് ഇടപ്പള്ളി ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാതാ അമുതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി നൽകി. അമ്പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം സമ്മേളനം പ്രശസ്ത ചലച്ചിത്ര നടനും മാധ്യമ പ്രവർത്തകനുമായ വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.മലയാളത്തനിമ പേറുന്ന കഥകളി പോലുള്ള കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും കഥ കളി നടന്മാരെ സഹായിക്കാനും ഇത്തരം പുരസ്ക്കാരങ്ങൾ ഉപകരിക്കുമെന്നും മാതാ അമൃതാനന്ദമയി മഠം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അമൃതാ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ ഗോപാൽ: കെ.നായർ നിർമൽജ്യോതി വിദ്യാഭ്യാസ ഗ്രൂപ്പ് ചെയർമാൻ ഫലകവും പൊന്നാടയും സമർപ്പിച്ചു.എം.ആർ എസ് മേനോൻ ,സ്വാമി അനഘാമൃതാനന്ദപുരി, ഡോജ ഗുസ്വാമി, സദനം വിജയൻ , ശശി കളരിയേൽ, ഹരിഹരൻ എസ് അയ്യർ എന്നിവർ സംസാരിച്ചു. പുരസ്ക്കാര ജേതാവ് ഫാക്ട് പത്മനാഭൻ മറുപടി പ്രസംഗം നടത്തി.