Mission News
Mission News
Friday, 17 May 2024 18:00 pm
Mission News

Mission News

*കാലം ചെയ്ത മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ പൊതു ദർശനം ജന്മനാടായ നിരണത്ത് 19ന് വൈകിട്ട് 4ന്* 

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ  സ്ഥാപകനുമായ അഭിവന്ദ്യ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19  ഞായറാഴ്ച  12 മണിക്ക് കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാട്ടിൽ എത്തിക്കും.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പൊതുദർശനം ഞായറാഴ്ച വൈകിട്ട്  4  മുതൽ 5 വരെ ഉണ്ടായിരിക്കും.

തുടർന്ന് കുറ്റപ്പുഴ  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ പൊതു ദർശനത്തിന്  വെച്ച ശേഷം 21ന്  11മണിക്ക്  കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം നടക്കും.