Mission News
Mission News
Thursday, 16 May 2024 18:00 pm
Mission News

Mission News

      കാലടി: കാലടിയിൽ വയറിളക്കവും ചർദ്ധിയും കൂടുതലായിറിപ്പോർട്ട് ചെയ്തതിനെ തുടർന്നും മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും ആരോഗ്യ വകുപ്പ് കാലടിയിൽ ഹോട്ടലുകൾ കൂൾബാറുകൾ മറ്റ് ഭഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഇറച്ചിയും പാചകം ചെയ്ത ഭക്ഷ്യസാധനങ്ങളും ഫ്രിഡ്ജിൽ ഒരുമിച്ച് സൂക്ഷിക്കുകയും, വൃത്തിഹീനമായസാഹചര്യത്തിലും ഭക്ഷണം പാചകം ചെയ്യുകയും വിൽക്കുകയും ചെയ്ത മറ്റൂരിലെ അമ്മ ലൈവ് ഫുഡ് എന്ന സ്ഥാപനം മായി താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലും , ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും , മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുകയും ചെയ്ത  വിവിധ സ്ഥാപനങ്ങളിൽ നിന്നായി 30000 രൂപ പിഴയിട്ടു. ഏഴ് സ്ഥാപനങ്ങൾക്ക് പബ്ലിക് ഹെൽത്ത് ആകട് പ്രകാരം നോട്ടീസ് നൽകി. പരിശോധനക്ക് കാലടി CHC ഹെൽത്ത് സൂപ്പർവൈസർ റാഫി M. M  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി ഷിബു ,ഏല്യാമ്മ വർഗ്ഗീസ്, പഞ്ചായത്ത് ക്ലാർക്ക് നിധിൻ പി എൻ എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും കർശനമായ പരിശോധന നടത്തുമെന്ന് പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. നസീമ നജീബ് അറിയിച്ചു.