Mission News
Mission News
Wednesday, 01 May 2024 18:00 pm
Mission News

Mission News

ഓട്ടോറിക്ഷയിൽ മദ്യവിൽപന മധ്യവയസ്ക്കൻ പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. മദ്യം വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ് വിൽപ്പന നടത്തിയിരുന്നത്. പോലീപോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഓട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ഹണി.കെ ദാസ് , എസ്.ഐ ഇബ്രാഹിം കുട്ടി, സീനിയർ സീ പി ഒ മാരായ അനീഷ് കുര്യാക്കോസ്, സി.എ നിയാസ്, കെ.പി നിസാർ , എം.ബി സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.