Mission News
Mission News
Saturday, 27 Apr 2024 18:00 pm
Mission News

Mission News

 

കാലടി : മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ പാലമറ്റം ചിക്കൻ സെൻററിൽ കയറി സ്ഥാപന ഉടമയുടെ കേവലം 18 വയസ് മാത്രം പ്രായമുള്ള മകൻ ജോവിൻ ജോർജിനെ  മലേക്കുടി സാജു എന്ന ഗുണ്ട അകാരണമായി ഇരുമ്പ്കമ്പിക്ക് അടിച്ച് തണ്ടെല്ലിന് ഗുരുതര ക്ഷതം സംഭവിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതിൽ പ്രതിഷേധിച്ച് മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനത്തിന് അസോസിയേഷൻ നേതാക്കളായ ജോളി മാടൻ,
റെന്നി പാപ്പച്ചൻ,
വി.ജെ. തമ്പി,
റാഫി മംഗലി,
ടൈറ്റസ് ജോസ്,
ബാബു വല്ലൂരാൻ,
ആൻ്റണി കരിങ്ങേൻ,
മാത്യൂസ് കോലഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധ പ്രകടനം ചന്ദ്രപ്പുരകവലയിൽ എത്തിച്ചേർന്നപ്പോൾ സംഘടിപ്പിച്ച പ്രതിഷേധയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. 
മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് 
ജോളി മാടൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റവാളിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് മാതൃകാപരമായ ശിക്ഷ ലഭിക്കത്തക്കവിധം പോലീസ് നിയമനടപടികൾ സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ .
എ.ജെ. റിയാസ് മുന്നറിയിപ്പ് നൽകി. 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയും വേണ്ടി വന്നാൽ എറണാകുളം ജില്ലാ കമ്മിറ്റിയും സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകോപന സമിതി നേതാക്കളായ എൻ.വി. പോളച്ചൻ,
ഏലിയാസ് താടിക്കാരൻ,
എൽദോ സി എബ്രഹാം തുടങ്ങിയവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
രാവിലെ 11.00 മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കാളികളായി.