Mission News
Mission News
Tuesday, 23 Apr 2024 00:00 am
Mission News

Mission News

 

എറണാകുളം/ തൃശൂർ: കലാശക്കൊട്ടിന് ഒരു ദിവസം മാത്രം ശേഷിക്കെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളെ ഇളക്കി മറിച്ച് ട്വന്റി20 പാർട്ടി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ റോഡ് ഷോ. ചിഹ്നമായ ഓട്ടോറിക്ഷയുടെ പ്രതീകങ്ങളായി നൂറോളം വരുന്ന ഓട്ടോറിക്ഷകൾക്കൊപ്പം വാദ്യമേളങ്ങളും അകമ്പടിയായ സ്ഥാനാർത്ഥിയുടെ വാഹനത്തിന് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കി. ചാലക്കുടി ലോക്സഭാമണ്ഡലത്തിലുടനീളം ട്വന്റി20 പാർട്ടിക്കും സ്ഥാനാർത്ഥിക്കുമുള്ള സ്വീകാര്യത റോഡ് ഷോയിൽ വ്യക്തമായി. റോഡിനിരുവശവും ജനങ്ങൾ സ്ഥാനാർത്ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും എത്തിയിരുന്നു. 

രാവിലെ എട്ടരയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കമ്പലത്ത് നിന്നുമാണ് വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ റോഡ് ഷോ പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്തു. പാർട്ടി ചീഫ് ഇലക്ഷൻ ഏജന്റുമാരായ ഗോപകുമാർ, ജിബി എബ്രഹാം, കുന്നത്തുനാട് നിയോജക മണ്ഡലം എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ, പ്രവർത്തകർ തുടങ്ങി നൂറു കണക്കിന് പേർ ചടങ്ങിൽ സംബന്ധിച്ചു. യാത്ര പെരുമ്പാവൂർ, ആലുവ, അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ വഴി കയ്പമംഗലത്ത് സമാപിച്ചു. കോലഞ്ചേരിയിൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ നടക്കുന്ന കലാശക്കൊട്ടോടെ പാർട്ടിയുടെ പരസ്യപ്രചരണപരിപാടികൾ അവസാനിക്കും.