Mission News
Mission News
Sunday, 21 Apr 2024 18:00 pm
Mission News

Mission News

 

എറിയാട് :യുഡിഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിൽ നിന്നും എറിയാടിലേക്ക് പുറപ്പെടും.പിന്നീട് പടിഞ്ഞാറെ വെമ്പല്ലൂരിലെ എം ഇ എസ്  കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന പ്രിയങ്ക റോഡ് മാർഗ്ഗം സമ്മേളനം നടക്കുന്ന ചേരമാൻ പറമ്പ് മൈതാനത്തെത്തും.പിന്നീട് സ്ഥാനാർത്തിക്കൊപ്പം വേദി പങ്കിടുന്ന പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.ശേഷം ഉച്ചയ്ക്ക് ഒന്നേകാലിന് ഹെലികോപ്റ്റർ മാർഗ്ഗം പത്തനംതിട്ടയിലേയ്ക്ക് പുറപ്പെടും.പ്രിയങ്കയുടെ വരവുമായി ബന്ധപെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഗ്രസ്‌ ചാലക്കുടി ലോക്സഭ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി ജെ ജോയ്  അറിയിച്ചു.