Mission News
Mission News
Saturday, 20 Apr 2024 18:00 pm
Mission News

Mission News

 


കെപിസിസി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് വോട്ടഭ്യർഥിച്ചു അങ്കമാലിയിൽ നടത്തിയ 'പാട്ടും വരയും' പരിപാടി വോട്ടർമാരിൽ കൗതുകമുണർത്തി.നാടൻ പാട്ടിന്റെ കൂടെ വോട്ടർമാരുടെ ചിത്രം ക്യാരിക്കേച്ചർ രൂപത്തിൽ വരച്ച് കൊടുത്ത് കൊണ്ടാണ് തങ്ങളുടെ സ്ഥാനാർഥിക്കായ് കെപിസിസി വിചാർ വിഭാഗ് അങ്കമാലിയിൽ വോട്ട് തേടിയത്. പ്രചാരണത്തിലെ വ്യത്യസ്തത കൂടുതൽ ജനങ്ങളിൽ എത്തിക്കാനാണ് ഇത്തരം ഒരു  പരിപാടി സംഘടിപ്പിച്ചതെന്നു സംഘടകർ പറഞ്ഞു.
കെപിസിസി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്യക്ഷത വഹിച്ച പരിപാടിയുടെ ഉത്ഘാടനം യു ഡി എഫ് അങ്കമാലി നിയോജക മണ്ഡലം കൺവീനർ ടി. എം വർഗീസ് ഉത്ഘാടനം നിർവഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ. കെ. ബി സാബു മുഖ്യതിഥി ആയിരുന്നു.  ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ കെ. പി. പോളി, വിചാർ വിഭാഗ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡൈമിസ് ഡേവിസ്, ഭാരവാഹികളായ സെൻജോ പുളിയനം, ജോപോൾ ജോസ്, ബിന്ദു സുരേഷ്, എന്നിവർ നേതൃത്വം നൽകി.
40 ൽ അധികം ചിത്രങ്ങളാണ് ആർട്ടിസ്റ്റുമാരായ കെ. ആർ. സുബ്രനും, ജോൺസൻ വീനസും വരച്ചത്.