Mission News
Mission News
Thursday, 18 Apr 2024 18:00 pm
Mission News

Mission News

 

കൊടുങ്ങല്ലൂർ: ട്വന്റി20 പാർട്ടിയുടെ ചാലക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡല പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. ആദ്യ രണ്ടുഘട്ട പര്യടനങ്ങളിലും ലഭിച്ച പ്രതീക്ഷാനിർഭരമായ സ്വീകരണത്തിന്റെ ആവേശത്തിലാണ് ട്വന്റി20 പാർട്ടി പ്രവർത്തകർ. ട്വന്റി20 പാർട്ടി മുന്നോട്ടുവയ്ക്കുന്ന സമാനതകളില്ലാത്ത വികസന മാതൃകകളെ നെഞ്ചിലേറ്റിയ മണ്ഡലത്തിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ കാണുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി മലയാളികൾ മാറിമാറി പരീക്ഷിച്ച മുന്നണികൾ ഇതുവരെ നൽകിയ വെറുംവാക്കുകൾക്കപ്പുറം ട്വന്റി20 പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന് അഡ്വ. ചാർളി പോൾ മണ്ഡലത്തിലെ വോട്ടർമാർക്ക് ഉറപ്പുനൽകി.