Mission News
Mission News
Wednesday, 10 Apr 2024 18:00 pm
Mission News

Mission News

.
 *അങ്കമാലി വി ഐ പി റോഡിൽ പൈപ്പ്  തകർന്ന് വെള്ളം പാഴാകുന്നു; ഒരാഴ്ചയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല*

  അങ്കമാലി: വി.ഐ പി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു.അങ്കമാലി നഗര സഭയിലെ 22,23 വാർഡുകളിലെ അതിർത്തി പ്രദേശത്താണ് ഈ ദുരവസ്ഥ അനന്തമായി തുടരുന്നത്. വാട്ടർ അതോറിറ്റി അധികൃതരും വാർഡ് ജനപ്രതിനിധികളും ഇക്കാര്യത്തിൽ അലംഭാവം തുടരാതെ പ്രശ്ന പരിഹാരത്തിന് സത്വര നടപടി സ്വീകരിക്കജണമെന്ന്  പ്രദേശവാസിയും സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകനുമായ  അഡ്വ. മാർട്ടിൻ ഡേവിസ് ആവശ്യപ്പെട്ടു. ഈ അനാസ്ഥ ഇനിയും തുർന്നാൽ ജനരോക്ഷം ഉയരുമെന്നും പ്രതിക്ഷേധ  പരിപാടികൾ  സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒട്ടേറെ വീടുകളും ഇടവഴികളും യാത്രക്കാരുമുള്ള ഇവിടെ റോഡരുകിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതോടൊപ്പം  പ്രദേശമാകെ വെള്ളം കെട്ടിക്കിടന്ന് ഏറെ ദുരിതവും ഉണ്ടാക്കുന്നു.