Mission News
Mission News
Saturday, 06 Apr 2024 18:00 pm
Mission News

Mission News


അങ്കമാലി: എടക്കുന്ന് ഈവനിംഗ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ,കറുകുറ്റി പഞ്ചായത്ത് 9-ാം വാർഡ് മെമ്പർ കെ.പി.അയ്യപ്പൻ നടത്തുന്ന മെമ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ് തുടങ്ങി. എടക്കുന്ന് പള്ളി സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണ്ണമെൻ്റ് നടക്കുന്നത്.റോജി.എം.ജോൺ എം.എൽ.എ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാർ, ജില്ലാ പഞ്ചായത്തംഗം ഷൈനി.ജോർജ്ജ്, പഞ്ചായത്തംഗം മേരി പൈലി, കെ.പി.പോളി, സി.പി.സെബാസ്റ്റ്യൻ, ലീഡോ ജോർജ്ജ്, അഖിൽ തോമസ്, ജോം. സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.