Mission News
Mission News
Friday, 05 Apr 2024 18:00 pm
Mission News

Mission News


ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ വാർഷിക പൊതുയോഗം ആന്റി കറപ്ഷൻ മിഷൻ പ്രവർത്തകരും , ട്രസ്റ്റികളും ,നാഷണൽ, സ്റ്റേറ്റ് , ജില്ലാ ,താലൂക്ക് , കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് 06 / 04 /2024 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയത്തെ ഹോട്ടൽ മാലി ഇൻറർനാഷണലിൽ വച്ച് കൂടുകയുണ്ടായി.
      ദേശീയ ചെയർമാൻ ശ്രീ പി ആർ വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ച യോഗം ആന്റികറപ്ഷൻ മിഷൻ ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഡോക്ടർ രാജീവ് രാജധാനി  ഉദ്ഘാടനം ചെയ്തു.
       രാജ്യത്ത് സിബിഐ അന്വേഷിച്ച അഴിമതി കേസുകളിൽ ഉടൻ തീർപ്പു കൽപ്പിക്കണമെന്ന് യോഗം  ആവശ്യപ്പെടുകയുണ്ടായി. സിബിഐ അന്വേഷണം നടത്തുകയും വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതുമായ ആയിരക്കണക്കിന് വരുന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉടൻ തീർപ്പു കൽപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ആൻറി കറപ്ഷൻ മിഷന്റെ വാർഷിക സമ്മേളനം  ആവശ്യപ്പെട്ടു.അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച് 10 വർഷത്തിലധികമായ കേസുകളിൽ പോലും തീർപ്പ് കൽപ്പിക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന്  യോഗം ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളിൽ അടിയന്തരമായി തീർപ്പു കൽപ്പിക്കുവാൻ നടപടി ഉണ്ടാകാത്തതിനാൽ തന്നെ അഴിമതിക്കാർ ശിക്ഷിക്കപ്പെടാത്ത അവസ്ഥ സംജാതമായിരിക്കുകയാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.ഈ അവസ്ഥ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും കൂടുതൽ അഴിമതി ചെയ്യുവാനുള്ള പ്രവണത വർദ്ധിപ്പിക്കുന്നരതായി യോഗം വിലയിരുത്തി.  .സമൂഹം അഴിമതിമുക്തമാകണമെങ്കിൽ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ താമസം വിനാ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
 മാത്രമല്ല , നിയമസഭകളിലും പാർലമെന്റിലും ജനാധിപത്യത്തിന്റെ നാലാം തൂണായി വർത്തിക്കേണ്ട മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും , പൗരന്റെ അറിയാനുള്ള അവകാശത്തിന്മേൽ യാതൊരുവിധ ഇടപെടലുകളും നടത്തരുതെന്നും, സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമാക്കണമെന്നും ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ കോട്ടയത്ത് ചേർന്ന വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
 യോഗത്തിൽ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ്റെ സംസ്ഥാന പ്രസിഡൻറ് ശ്രീ ഷിബു കെ തമ്പി,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പി ടി ശ്രീകുമാർ ,ശ്രീ രഞ്ജു ,എം കെ രാജു ,സജിമോൻ ,ലളിതാരാജ് ,അഡ്വക്കേറ്റ് സ്മിത ,സുജിത്ത് മണ്ണൂർകാവ് എന്നിവർ സംസാരിച്ചു .
   വേദിയിൽ വച്ച് റോബിൻസ് ബസ്സുടമ ശ്രീ ബേബി ഗിരീഷിനെ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. സംസ്ഥാന പ്രസിഡണ്ടായി ശ്രീ ഷിബു കെ തമ്പി (ഇടുക്കി ) സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്രീ പി. ടി ശ്രീകുമാർ (കൊല്ലം) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
                           റിപ്പോർട്ടർ:സാജു തറനിലം