Mission News
Mission News
Thursday, 04 Apr 2024 18:00 pm
Mission News

Mission News

 

 അങ്കമാലി: അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്കയിൽ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്. സെന്റ് ഹോർമീസ് കിഴക്കേ പള്ളിയിൽ, റെക്ടറും വികാരിയുമായ വെരി. റവ. ഫാ. ലൂക്കോസ് കുന്നത്തൂർ കൊടിയേറ്റി. സഹവികാരിമാരായ ഫാ. ജെൻസ് പാലച്ചുവട്ടിൽ, ഫാ. ആൻസൺ നടുപ്പറമ്പിൽ, തിരുനാൾ കൺവീനർ  ബെന്നി മൂഞ്ഞേലി, കൈക്കാരന്മാരായ റിൻസൺ പാറെക്കാട്ടിൽ, ഷാന്റു പടയാട്ടിൽ, വൈസ് ചെയർമാൻ ബാസ്റ്റിൻ ഡി.പാറക്കൽ, തിരുനാൾ ജോയിന്റ് കൺവീനർ ജാർവിൻ കല്ലേലി, ട്രഷറർ ജിബി വർഗീസ്‌, സെക്രട്ടറി ടോമി മുണ്ടാടൻ, കൺവീനർമാരായ വിൻസെന്റ് പൈനാടത്ത്, ഷൈജോ ജോർജ്, ജോബ് ചക്കിച്ചേരി, ജോയ് പാറയ്ക്ക, ക്രിസ്റ്റഫർ മാടവന, ഷോജി മുണ്ടാടൻ, മേഴ്സി പൗലോസ്, ബീന വർഗീസ്‌, സാബു വടക്കുഞ്ചേരി, ബാബു പടയാട്ടിൽ, എയ്ഞ്ചൽ ലിജോ, ജോസഫ് കല്ലേലി എന്നിവരും ആയിരത്തോളം വിശ്വാസികളും പങ്കെടുത്തു.

 ഇന്ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ബസിലിക്കയിൽ കൊടിയേറ്റം.  തുടർന്ന് വിശുദ്ധ കുർബാന നൊവേന, ലദീഞ്ഞു, പ്രസംഗം.  ഞായറാഴ്ച രാവിലെ 6:00 മണിക്ക് വി.  കുർബാന തുടർന്ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ. നൊവേന ലദീഞ്ഞ  നേർച്ച പായസം വെഞ്ചിരിപ്പ്. വൈകിട്ട് 4.30 ന് പ്രസുദെന്തി വാഴ്ച.  തിരുനാൾ പാട്ട് കുർബാന, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം,  തുടർന്ന് മൂവാറ്റുപുഴ കുന്നലക്കാടൻസ്  നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ താള വിസ്മയം.