Mission News
Mission News
Wednesday, 13 Mar 2024 18:00 pm
Mission News

Mission News

കാലടി : കൊച്ചിന്‍ കോര്‍പ്പറേഷന്‍റെ നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച കണ്ണാട്ടുകുളം ആലത്തിപ്പാടം പാഴൂര്‍പാടം തോട് സംരക്ഷണം എന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  വിജി ബിജു  നിര്‍വ്വഹിച്ചു.പഞ്ചായത്തംഗം  കെ.എന്‍. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.പാഴൂര്‍പാടം,ആലത്തിപ്പാടം ഭാഗങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്  പാടശേഖരങ്ങളിലെ നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുന്നതിനാല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.ഈ പദ്ധതി വഴി 22 - 26 സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോട് കൂടി 1 കോടി അമ്പത് ലക്ഷം രൂപയുടെ പദ്ധതിയാണ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നത്.ആദ്യഘട്ടം പ്രവര്‍ത്തി 15 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച്, രണ്ടാം ഘട്ട പ്രവർത്തി ആരംഭിക്കുന്നതിനായി 45 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.പാടശേഖരങ്ങളിലെ മുഴുവന്‍ തോടുകളും കെട്ടി സംരക്ഷിക്കുവാന്‍ പദ്ധതി പ്രകാരം സാധിക്കുമെന്നത് പാഴൂര്‍പാടശേഖര സമിതിയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വളരെ പ്രയോജനപ്രദമാണ്.വര്‍ഷങ്ങളായി മാലിന്യം അടിഞ്ഞ് കൂടിയ കണ്ണാട്ട്കുളം ശുചീകരിക്കുന്നത് കൊണ്ട് സമീപത്തെ വീടുകളിലെ കുടിവെള്ള സംരക്ഷണത്തിനും സാധ്യമാക്കിയിട്ടുണ്ട്.വാര്‍ഡ് മെമ്പര്‍ റിന്‍സി സാജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ രഘു, മെമ്പര്‍മാരായ ജയശ്രീ ടീച്ചര്‍, സിമി ടിജോ, ജിഷി ഷാജു, എം.വി. സത്യന്‍, ടി. എന്‍. ഷണ്‍മുഖന്‍, സരിത ബാബു എ.ഡി.സി മെമ്പര്‍ ജോസ് വേഴപ്പറമ്പന്‍ എന്നിവര്‍ സംസാരിച്ചു