Mission News
Mission News
Monday, 11 Mar 2024 18:00 pm
Mission News

Mission News


------------------------
ഭാരതത്തിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന് പിന്നാലെ ചില സംസ്ഥാന മുഖ്യമന്ത്രിമാർ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. എന്നാൽ സിഎഎ നടപ്പിലാക്കുന്നതിൽ നിന്ന് യഥാർത്ഥത്തിൽ ഒരു സംസ്ഥാന സർക്കാരിനും മാറിനിൽക്കാൻ കഴിയില്ല എന്നതാണ് വസ്തുത. അത്തരം ശ്രമങ്ങൾ തന്നെ നിയമപരമായി നിലനിൽക്കാത്തതും ഭരണഘടന വിരുദ്ധവുമാണ്, കാരണം -
*ഭരണഘടനയുടെ പ്രധാന ഘടകങ്ങളാണ്  യൂണിയൻ - സ്റ്റേറ്റ് ലിസ്റ്റുകൾ . ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങൾ ഏതൊക്കെയാണെന്ന് നിർദ്ദേശിക്കുന്നു.

*പ്രതിരോധം വിദേശ കാര്യങ്ങൾ ,സെൻസസ് , പൗരത്വം ,എന്നീ വിഷയങ്ങൾ യൂണിയൻ ലിസ്റ്റിൽ ഉള്ളതാണ്. മേൽ വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അവകാശം പാർലമെൻറിന് മാത്രമേ ഉള്ളൂ.

*സംസ്ഥാന ലിസ്റ്റിൽ പോലീസ് .ആരോഗ്യം, വനം ,റോഡ് എന്നിവയെല്ലാമാണ് വരുന്നത് .ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ സംസ്ഥാന സർക്കാരിന് നിർമ്മിക്കാവുന്നതാണ്.

*ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പൗരന്മാർ യൂണിയൻ ലിസ്റ്റിന്റെ പരിധിയിലാണ് വരുന്നത് .ആയതിനാൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വ നിയമങ്ങൾ നടപ്പിലാക്കാതിരിക്കാൻ ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരുകൾക്കും സാധിക്കുകയില്ല.
*പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമാണം നടത്താൻ പാർലമെന്റിന് പ്രത്യേക അവകാശമുള്ളതിനാൽ തന്നെ കേന്ദ്രസർക്കാർ പാസാക്കിയ നിയമങ്ങളെ അസാധുവാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട പൗരത്വം സംബന്ധിച്ച കാര്യങ്ങൾ പാർലമെന്റിന്റെ അധികാരപരിധിയിൽ മാത്രമുള്ളതാണ് ഇതുകൊണ്ടെല്ലാം പാർലമെൻറ് പാസാക്കിയ നിയമങ്ങൾ അംഗീകരിക്കാൻ ഭാരതത്തിലെ എല്ലാ സംസ്ഥാന സർക്കാരുകളും ബാധ്യസ്ഥരാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാനുള്ള ഏതൊരു പ്രവർത്തിയും നിയമപരമായി അംഗീകാരം ഇല്ലാത്തതും ഭരണഘടന വിരുദ്ധവുമാണ് .
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കിയതോടൊപ്പം പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റും കേന്ദ്രം സജ്ജമാക്കി .നിശ്ചിത ഫീസ് അടച്ച് ഓൺലൈനായി അപേക്ഷിക്കുന്നതാണ്  https://indiancitizenshiponlin.nic.in./
 എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം
          റിപ്പോർട്ടർ: സാജു തറനിലം