Mission News
Mission News
Monday, 11 Mar 2024 18:00 pm
Mission News

Mission News

വിമല കോളജ് ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കലാമണ്ഡലം ഗോപിയാശാന് സമർപ്പിച്ചു.തൃശ്ശൂർ വിമല കോളജ് ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം ഗോപിയാശാന് റവന്യ മന്ത്രി എൻ രാജൻ സമർപ്പിച്ചു. മാനവികതയുടെ മൂല്യങ്ങൾ നഷ്ടമാവുമ്പോൾ മനുഷ്യർ മനുഷ്യനെ വിശ്വസിക്കാത്ത സമകാലിക വർത്തമാനകാലത്ത് വിമല കോളജ് ഏർപ്പെടുത്തിയ പുരസ്ക്കാരം ഉറവ വറ്റാത്ത മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത ഭാവമായി മാറുന്നുവെന്ന് മന്ത്രി രാജൻ പറഞ്ഞു. ഡോ സിസ്റ്റർ മരീറ്റ തെരെ ട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് എൻ ഹരീന്ദ്രൻ ഗോപിയാശാനെ പരിചയപ്പെടുത്തി മംഗളപത്രം വായിച്ചു.25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരംജയരാജ് വാര്യർ, സന്തോഷ്, പ്രിൻസിപ്പൽ സിസ്റ്റർ ബീന ജോസ് എന്നിവർ സംസാരിച്ചു ഗോപിയാശാൻ മറുപടി പ്രസംഗം നടത്തി.പത്മശ്രീ പുരസ്ക്കാരത്തിന് സമാനമായി ഈ പുരസ്ക്കാരത്തെ കാണുന്നുവെന്നും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.