Mission News
Mission News
Saturday, 09 Mar 2024 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി :-കുറുമശ്ശേരി ലക്ഷ്മി സദനത്തിൽ പരേതനായ പ്രഭാകരൻ പിള്ള മകൻ പ്രമുഖ മൃദംഗ വിദ്വാൻ RLV വേണു കുറുമശ്ശേരി (കെ. പി. വേണുഗോപാൽ (60) അന്തരിച്ചു. നിരവധി പ്രൊഫഷണൽ സ്റ്റേജ് പ്രോഗ്രാമുകളുടെ മൃദംഗ വാദകനായി പ്രവർത്തിച്ചു വരുന്നു. ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസ് കാലടി, സെക്രട്ടറി,നാരായണപുരം ശ്രീകൃഷ്ണ ക്ഷേത്ര ട്രസ്റ്റ്, സെക്രട്ടറി,അയ്യപ്പ ഭക്തസംഘം കുറുമശ്ശേരി, കുറുമശ്ശേരിയിൽ നാദപ്രിയ ആർട്സ് & മ്യൂസിക് സ്കൂൾ നടത്തി വരുന്നു. വാദ്യരത്ന അവാർഡ്,തങ്ക ഗോപിക പുരസ്കാരം, കലാ ദർപ്പണം അവാർഡ്, മുതലായ നിരവധി അവാർഡുകൾക്കും ആദരവുകൾക്കും  അർഹനായിരുന്നു പരേതൻ. ശ്രീ ശങ്കരാ സംസ്കൃത സർവകലാശാലയിൽ ഗസറ്റ് ലെക്ചർ ആയി ജോലി ചെയ്തിരുന്നു. എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ പാറക്കടവിലെ റിട്ടയേഡ് ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.കെ. സരസ്വതി അമ്മ ടീച്ചർ ആണ് മാതാവ്.  ഭാര്യ അയിരൂർ വടക്കേടത്ത് കുടുംബാംഗം മീന വേണുഗോപാൽ. യദുകൃഷ്ണൻ,ശ്രീലക്ഷ്മി. എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് രാവിലെ 11 30ന് സ്വവസതിയിൽ.