Mission News
Mission News
Saturday, 09 Mar 2024 00:00 am
Mission News

Mission News


ആലുവ മഹാശിവരാത്രിയോടനു ബന്ധിച്ച് ശിവരാത്രിമണൽ പുറത്ത് ഭക്ത ജനങ്ങൾക്കായി പ്രത്യേക സൗജന്യ നേത്ര പരിശോധന ക്യാമ്പ് '
------------------------
ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ആയിരങ്ങൾക്ക് സാന്ത്വനവുമായി സക്ഷമ എന്ന സംഘടന . 'ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിന് വേണ്ടി ദേശീയതലത്തിൽ 2008 മുതൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സക്ഷമ. കേരളത്തിൽ എല്ലാ ജില്ലകളിലും ഇതിൻറെ പ്രവർത്തനം നിലവിലുണ്ട്. കോർണിയ അന്ധത്വമുക്ത ഭാരത അഭിയാൻ എന്ന പദ്ധതിക്ക് കീഴിലാണ് സക്ഷമയുടെ നേത്ര ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.  ഭാരതത്തിൽ അങ്ങോളമിങ്ങോളം ഈ പരിപാടി നടപ്പിലാക്കി വരുന്നു എറണാകുളം ജില്ലയിൽ ശ്രീ മാതാ അമൃതാനന്ദമയി ആശുപത്രിയുമായി സഹകരിച്ചാണ് നേത്രരോഗ ചികിത്സ ഏർപ്പെടുത്തിയിരിക്കുന്നത് .ആലുവ ശിവരാത്രി മണൽപ്പുറത്ത് നേത്രചികിത്സാ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകുന്നതോടൊപ്പം ആവശ്യമായ മരുന്നും കണ്ണടയും തികച്ചും സൗജന്യമായി തന്നെ നൽകുന്നു തുടർ ചികിത്സ ആവശ്യമായവർക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഈ സംഘടന ചെയ്തു കൊടുക്കുന്നു .കഴിഞ്ഞ അഞ്ചുവർഷമായി ശിവരാത്രി മണപ്പുറത്ത് തുടർച്ചയായി ഇവർ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് തിമിര ശസ്ത്രക്രിയയും മരുന്നും കണ്ണടകളും സാജന്യമായി നൽകിയിട്ടുണ്ട്.
2008 മുതൽ ഭാരതത്തിൽ എല്ലായിടത്തും സക്ഷമയുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു എല്ലാതരത്തിലുള്ള ഭിന്നശേഷിക്കാരെയും ചേർത്തുനിർത്തുകയും അവരുടെ സർവ്വതോ മുഖമായ ഉയർച്ചയ്ക്ക് എല്ലാതരത്തിലുമുള്ള പിന്തുണ നൽകുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് സക്ഷമയുടെ പ്രവർത്തനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ  ടി എം കൃഷ്ണകുമാർ ജോയിൻ സെക്രട്ടറി ശ്രീ എ എസ് പ്രദീപ് ജില്ലാ സെക്രട്ടറി ശ്രീ  ടി ബി സുധീർ എന്നിവർ പറഞ്ഞു.ഇവരെ കൂടാതെ ശ്രീ മോനിഷ് പി വി സത്യൻ രാമകുമാർ ,സന്തോഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി രണ്ടു ദിവസമായി അമൃത ആശുപത്രിയിലെ നേത്ര രോഗ വിഭാഗവും  സക്ഷമയും ചേർന്ന് നടത്തുന്ന നേത്രചികിൽസാ ക്യാമ്പ് നൂറുകണക്കിന് ആളുകൾക്ക് സഹായകരമായിരിക്കുകയാണ്. സൗജന്യമായി കണ്ണട വിതരണവും മരുന്നും 
ആവശ്യമായവർക്ക് തുടർ ചികിത്സകളും നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.
                     റിപ്പോർട്ടർ:    സാജു തറനിലം