Mission News
Mission News
Tuesday, 05 Mar 2024 18:00 pm
Mission News

Mission News

 

_ഭരത് കൈപ്പാറേടൻ_ 

ബാംഗ്ളൂർ: 2024 ഏപ്രിലിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ബിജെപി, ജെഡിഎസ് കക്ഷികളടങ്ങുന്ന  NDA സഖ്യം കർണാടകയിൽ തൂത്തുവാരുമെന്ന് ഇന്ത്യ ടിവിയും സിഎൻഎക്‌സും സംയുക്തമായി നടത്തിയ അഭിപ്രായ വോട്ടെടുപ്പു ഫലങ്ങൾ പറയുന്നു.

കോൺഗ്രസ് കേവലം 4 സീറ്റുകൾ മാത്രം നേടി ഒതുങ്ങിയേക്കുമെന്നാണ് കണക്കുകൾ പ്രവചിക്കുന്നത്. 

ബിജെപി 22 സീറ്റുകൾ നേടുമെന്നും സഖ്യകക്ഷിയായ ജെഡിഎസ് 2 സീറ്റുകൾ നേടുമെന്നുമാണ് വിലയിരുത്തൽ.  മാർച്ച് 4-നു ശേഷമാണ്  അഭിപ്രായ സർവ്വേ നടത്തപ്പെട്ടത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകൾ നേടിയിരുന്നു.
ഇത്തവണ ജെഡിഎസുമായി സഖ്യത്തിലാണ് പാർട്ടി മത്സരിക്കുന്നത്. 

കഴിഞ്ഞ വർഷം  ത്രികോണ മൽസരം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 138 സീറ്റുകൾ നേടി കർണ്ണാടകയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയിരുന്നു. 

മാസങ്ങൾക്കിപ്പുറം  കോൺഗ്രസിന്റെ സ്ക്കോർ ബോർഡിൽ വെറും നാലുതവണ മാത്രമാണ് പച്ച കത്തുന്നതെങ്കിൽ  അത് ഇന്ത്യാ മുന്നണിയുടെ ഭരണ പ്രതീക്ഷകൾ അപ്പാടെ തകർത്തുകളയുമെന്നുറപ്പാണ്