Mission News
Mission News
Monday, 04 Mar 2024 18:00 pm
Mission News

Mission News


അങ്കമാലി : ശുദ്ധ ജല സ്രോതസ്സായ മാഞ്ഞാലിത്തോട്ടില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. കോതകുളങ്ങര അണ്ടര്‍ പാസ്സേജിലാണ് മാലിന്യം തള്ളി നിറയ്ക്കുന്നത്. സമീപത്തെ കിണറുകളില്‍ ഉറവ് ഉണ്ടാകുന്നതും ധാരാളം വെള്ളം ലഭിക്കുന്നതും മാഞ്ഞാലിതോടിലെ നീരൊഴുക്ക് മൂലമാണ് അവിടെ മാലിന്യം തള്ളുമ്പോള്‍ സ്വാഭാവികമായും കിണറുകളിലെ വെള്ളം ചീത്തയാകുന്നതിന് സാധ്യതയേറും. ഇപ്പോള്‍ കുറച്ച് കാലമായിട്ടുള്ളു ഇവിടെ മാലിന്യം തള്ളുവാന്‍ തുടങ്ങിയിട്ടുള്ളു തുടക്കത്തില്‍ തന്നെ അധികൃതര്‍ തക്കത്തായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മാഞ്ഞാലിത്തോട് മാലിന്യത്തോടായി മാറും. പ്രദേശത്തെ റെസിഡന്‍സ് അസ്സോസിയേഷനായ കോതകുളങ്ങര ടെമ്പിള്‍ നഗര്‍ മുനിസിപ്പാലിറ്റിക്ക് പരാതി കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. അങ്കമാലി മുനിസിപ്പാലിറ്റിയുടെ ആറാം വാര്‍ഡിലാണ് ഇത്തരം നീക്കവുമായി മാലിന്യ നിക്ഷേപകര്‍ വൃത്തിക്കേടാക്കുന്നത്. നിലവിലുള്ള മാലിന്യം എടുത്ത് മാറ്റി മാലിന്യം നിക്ഷേപിക്കാത്ത തരത്തില്‍ കര്‍ശനമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.