
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ദേശീയ വിരമുക്ത ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകർക്കും അംഗനവാടി വർക്കേഴ്സിനും ആശാപ്രവർത്തകർക്കുമുള്ള പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. സി ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, വാർഡ് മെമ്പർമാരായ സി. പി മുഹമ്മദ്, കെ.പി അനൂപ്, മെഡിക്കൽ ഓഫീസർ ഡോ. ഗ്ലെൻസൺ കെ. ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികളിലെ വിരബാധ തടയുന്നതിനായി സ്കൂളുകളും അംഗൻവാടികളും ആശ പ്രവർത്തകരും മുഖേന ഗുളികകൾ കുട്ടികളിലേക്ക് എത്തിക്കുന്നു. വിരബാധയെക്കുറിച്ചും ഗുളിക കഴിക്കേണ്ട വിധം, പ്രാധാന്യം എന്നിവയെക്കുറിച്ചും സ്കൂൾ അധ്യാപകർക്കും അംഗൻവാടി വർക്കേഴ്സിനും ആശാപ്രവർത്തകർക്കും വിശദമായ ബോധവൽക്കരണ ക്ലാസ് നൽകി