Mission News
Mission News
Wednesday, 07 Feb 2024 18:00 pm
Mission News

Mission News

ആലുവ: ഹൈന്ദവ ഭക്തരുൾപ്പെടെ നാനാജാതി മതസ്ഥരും ഒത്തു കുടുന്ന മഹാശിവരാത്രി ഉത്സവത്തിനെ ആഘോഷ ഭരിതമാക്കുവാൻ ഇന്ത്യയിലെ അമ്യൂസ്മെൻ്റ് പാർക്ക് നടത്തിപ്പുകളിൽ ഒന്നാം നിരയിൽ തന്നെ നിൽക്കുന്ന ബാംഗളൂർ ആസ്ഥാനമായ "ഫൺ വേൾഡ് ഗ്രൂപ്പു് ,, "  തന്നെ വീണ്ടും എത്തുന്നു., ഒരർത്ഥത്തിൽ എത്തുന്നു എന്നല്ല ആലുവ മുനിസിപ്പാലിറ്റി അവരെ വീണ്ടും വിളിച്ചു വരുത്തുന്നു എന്ന് വേണം പറയാൻ, കഴിഞ്ഞ വർഷം യാതൊരു പരാതികൾക്കോ, സുരക്ഷാ വീഴ്ചകൾക്കോ ഇടവരുത്താതെ ആലുവ മുനിസിപ്പാലിറ്റിക്കും തദ്ദേശവാസികൾക്കും അഭിമാനകരമായി തന്നെ ഒരു ഉത്സവകാലത്തെ മുന്നോട്ട് കൊണ്ട് പോയ അനുഭവത്തെ മുൻനിർത്തി തന്നെയാണ് " ഫൺ വേൾഡിനെ വീണ്ടും ഒരവസരം കൊടുക്കാൻ അധികൃതർ തീരുമാനിച്ചത് വ്യവസ്ഥാപിതമായ നടപടികളിൽ കൂടി തന്നെ സുതാര്യമായ ടെണ്ടർ നടപടികളിൽ പ്രസ്തുത കമ്പനി പങ്കെടുത്തിരുന്നെങ്കിലും, പ്രായോഗിക പരിജ്ഞാന മോ, അനുഭവസമ്പത്തോ ഇല്ലാത്ത മറ്റൊരു കമ്പനിക്ക് ടെണ്ടർ നടപടികളിലൂടെ ഈ വർഷത്തെ ഫെസ്റ്റ് നടത്താനുള്ള അനുവാദം കൊടുത്തിരുന്നെങ്കിലും അവർക്ക് അതിനുള്ള യാതൊരു വിധ യോഗ്യതകളും ഇല്ലെന്ന് അവർ തന്നെ തെളിയിച്ചതിനാൽ, നിയമപരമായി അടുത്ത ടെണ്ടറുകാരും യോഗ്യത തെളിയിച്ചവരുമായ ഫൺ വേൾഡ് ഗ്രൂപ്പിന് അവസരം ലഭിക്കുകയുമായിരുന്നു., ഇന്ത്യയിൽ അതിവിദഗ്ധരായ സാങ്കേതിക പരിജ്ഞാനമുള്ളവരാൽ ആധുനിക സാങ്കേതിക വിദ്യയും ആധുനിക രീതിയിലുള്ള വിനോദ ഉപാധികൾക്കുള്ള യന്ത്ര സംവിധാനങ്ങളും, "അതീവ സുരക്ഷയോടെ ആധുനിക വിനോദ യന്ത്രങ്ങളാൽ, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ഉൾപ്പെടെ അനവധി സ്ഥലങ്ങളിൽ ആയിരക്കണക്കിന് ജീവനക്കാരുടെ അകമ്പടിയോടെ അമുസ്മെൻറ് പാർക്കുകൾ നടത്തുന്ന ഈ ഗ്രൂപ്പിന് തന്നെ ആലുവയിൽ വീണ്ടും ഫെസ്റ്റ് നടത്താൻ സാധിക്കുന്നു എന്നത് പൊതുജനങ്ങൾക്ക് സന്തോഷകരമായ കാര്യമാണ്, ഇവിടുത്തെ വിനോദ സംവിധാനങ്ങളുടെ പ്രത്യേകത ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന സുരക്ഷിതത്വമായ വിനോദങ്ങളുണ്ടെന്നുള്ളതാണ്, കുട്ടികൾക്കായുള്ള, ചിൽഡ്രൺജീപ്പ്,,, ഫ്ലയിംഗ് ടൈഗർ, എക്സലൈറ്റിംഗ് റൈഡർ, പെൻഡുലർ,, സ്കെ ഡ്രോപ്പ്, ഫുഷൻ ഓഫ് ലൈവ് മൂസിക്ക്, മുതലായവ ഇതിൽ ചിലത് മാത്രമാണ്, കേന്ദ്രീകൃത ശീതികരണ സംവിധാനത്തിൽ ഫെസ്റ്റിൽ, വിവിധ തരം വേറിട്ട രുചികളിൽ തയ്യാറാക്കിയിട്ടുള്ള ഭക്ഷ്യവിഭവങ്ങൾ, മറ്റ് സ്റ്റാളുകൾ ഇവയെല്ലാം സന്ദർശകർക്ക് നല്ല ഓർമകളും അനുഭവങ്ങളും ഉറപ്പാക്കുന്നവയാണ്, അതൊടൊപ്പം ഇവിടുത്തെ ശുചിത്വവും വൃത്തിയും അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്,