
ക്ലീന്‍-ഗ്രീന്‍ & ഹാപ്പി മൂക്കന്നൂര്‍ പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി അനുവദിച്ചിട്ടുള്ള സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിലെ പ്രഥമീകാരോഗ്യ കേന്ദ്രത്തിലും, മൂക്കന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പെന്‍സറി, ആയുര്‍വ്വേദ ഡിസ്പെന്‍സറി, വെറ്റിനറി ഡിസ്പെന്‍സറി എന്നിവിടങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പാനലിന്‍റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് സി.എച്ച്.ആര്‍.ഒ അജിത്ത് കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ പി.എച്ച്.സി യില്‍ 8. കിലോ വാട്ട് കപ്പാസിറ്റിയുള്ളതും മറ്റ് ആശുപത്രികളില്‍ 3 കിലോ വാട്ട് കപ്പാസിറ്റി ഉള്ളതുമായ സോളാര്‍ പാനലുകള്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചു.
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിനെ ശുചിത്വ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ തന്നെ ഒന്നാമതായ ഇന്‍ഡോറിനേക്കാള്‍ മികച്ച വൃത്തിയുള്ള നഗരമാക്കി മാറ്റുമെന്ന് ഫെഡറല്‍ ബാങ്കിന്‍റെ എം.ഡി യും സി.ഇ.ഒ യുമായ ശ്യം ശ്രിനിവാസന്‍ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കെ.പി ഹോര്‍മിസിന്‍റെ ജന്മ നാടായ മൂക്കന്നൂരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മൂക്കന്നൂരില്‍ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നടന്നു വരുന്ന എല്ലാ വികസന പദ്ധതികളുടേയും പുരോഗതിയില്‍ ഫെഡറല്‍ ബാങ്ക് സംതൃപ്തരാണെന്നും അജിത്ത് കുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ , സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.പി ബേബി, കോക്കുന്ന് പള്ളി വികാരി ഫാ. ഷാജന്‍ പുത്തന്‍പുരയ്ക്കല്‍, കെ.പി ഹോര്‍മീസ് എഡ്യൂക്കേഷല്‍ & ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ടി പി മത്തായി, സെക്രട്ടറി, എന്‍.ഒ പൗലോസ്, ജനറല്‍ കണ്‍വീനര്‍ സേവ്യര്‍ ഗ്രിഗറി, ബയോബിന്‍ വിതരണം കണ്‍വീനര്‍ പി.എല്‍ സ്കറിയാച്ചന്‍, സോളാര്‍ പ്രോജക്ട് കണ്‍വീനര്‍ .പി.എം ചെറിയാക്കൊബ്, ജനപ്രതിനിധികളായ എന്‍.ഒ കുര്യാച്ചന്‍, ഗ്രേസി ചാക്കോ, ജസ്റ്റി ദേവസ്സിക്കുട്ടി, സിജി ജിജു, ലൈജോ ആന്‍റു, ബിബിഷ് കെ. വി, ജൊഫിന ഷാന്‍റോ, സി.എ രാഘവന്‍, , മെഡിക്കല്‍ ഓഫീസര്‍മാരായ ബിബിത വിശ്വം, ചിത്ര വേലായുധന്‍,ജോസ്ലിന്‍ ജാസ്മിന്‍ ജോസ്, വെറ്റിനറി സര്‍ജന്‍ രജിത പി എന്നിവര്‍ പ്രസംഗിച്ചു.