Mission News
Mission News
Monday, 05 Feb 2024 18:00 pm
Mission News

Mission News

 

ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അവതരിപ്പിച്ച് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് നിലവിൽ വന്നു. മീറ്റിംഗിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജെ ആന്റണി,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ . സി. ഉഷാകുമാരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, മുൻ പ്രസിഡന്റ് കെ സി മാർട്ടിൻ, പഞ്ചായത്ത് അംഗങ്ങളായ ജാരിയ കബീർ, സിമി ജിജോ, മീന വേലായുധൻ, കെ പി അനൂപ്, ഡാർലി ജിമോൻ, ഡേവിസ് കൂട്ടുങ്ങൽ, ഷിജിത സന്തോഷ്, പി കെ ബിജു, സി പി മുഹമ്മദ്, പി കെ സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ കെ. എം, അക്കൗണ്ടന്റ് വിനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ഖരമാലിന്യ പരിപാലനത്തിനും യുവജനക്ഷേമത്തിനുമായി വലിയ പങ്കാണ് ഈ വർഷത്തെ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി ഭവ്യർക്ക് നാലു കോടി 40 ലക്ഷം രൂപയും വീട് പുനരുദ്ധാരണത്തിന് 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയുടെ ഉന്നമനത്തിനും മൃഗസംരക്ഷണം ക്ഷീരവികസനം എന്നിവയ്ക്കുമായി 98,45, 099 രൂപ വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 32,58,91,000 രൂപയും വകയിരുത്തിയിരിക്കുന്നു. വയോജന വനിതാ ശിശുക്ഷേമത്തിനായി 4542000 രൂപയും കുടിവെള്ള മേഖലയ്ക്ക് 22,36,000 രൂപയും പട്ടികജാതി ക്ഷേമത്തിനായി ലൈഫ് പദ്ധതിക്ക് പുറമെ 29,50,000 രൂപയും ഭിന്നശേഷി വിഭാഗക്കാർക്കായി 22,26,200 രൂപയും ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾക്കായി 65,30,000 രൂപയും ഈ വർഷം വകയിരുത്തിയിട്ടുണ്ട്. എല്ലാ വർഷത്തെയും പോലെ പഞ്ചായത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും സാമ്പത്തിക മേഖലയെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് ഈ വർഷവും അവതരിപ്പിച്ചത്.