Mission News
Mission News
Monday, 05 Feb 2024 18:00 pm
Mission News

Mission News

കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ വികസന ബോർഡ് കൊച്ചിൻ റീജിയണിൻെറ നേതൃത്വത്തിൽ ഏകദിന വനിതാ സെമിനാർ ശില്പശാല മഞ്ഞപ്ര ശ്രീ ദേവി എൻഎസ്എസ് വനിതാ സമാജത്തിന്റെ സഹകരണത്തോടെ നടത്തി. എൻഎസ്എസ് ഹാളിൽ നടന്ന സെമിനാർ കരയോഗം പ്രസിഡൻറ് ടി.പി വേണു ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡൻറ് സരിത സുനിൽ അധ്യക്ഷത വഹിച്ചു. ബോർഡ് ഫീൽഡ് ഡയറക്ടർ പി.ഐ നാദിർഷ ആമുഖ പ്രഭാഷണവും, റീജിയണൽ ഡയറക്ടർ ജി. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണവും നടത്തി.കരയോഗം വൈസ് പ്രസിഡൻറ് കെ.എൻ കുഞ്ഞുകു ട്ടൻ,  സെക്രട്ടറി സി. എ അശോക് കുമാർ, ആനന്ദവല്ലി നാരായണൻ, ഉഷ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വനിതാ സ്വയം തൊഴിൽ പദ്ധതികളും പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളുമെന്ന വിഷയത്തിൽ ജി. അപ്പുക്കുട്ടൻ ക്ലാസെടുത്തു.  കലാപരിപാടികളും അലവൻസ് വിതരണവുമു ണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 വനിതകളാണ് സെമിനാറിൽ പങ്കെടുത്തത്.