Mission News
Mission News
Saturday, 03 Feb 2024 18:00 pm
Mission News

Mission News

 


*ലഹരിമുക്തകേരളമെന്ന ജനാഭിലാഷം ഇടതുമുന്നണി വോട്ടാക്കി വഞ്ചിച്ചു: മുൻ മന്ത്രി വി സി കബീർ*

 ലഹരിമുക്തകേരളമെന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന മദ്യനിരോധനത്തെ തെറ്റിധരിപ്പിച്ച് മദ്യവർജനമാണ് ലഹരിവിമുക്ത കേരളത്തിന് ശരിയായ മാർഗമെന്ന്  പ്രചാരണം നടത്തി അധികാരത്തിൽ വന്ന ഇടതുമുന്നണി, വിദ്യാർത്ഥികളെപ്പോലും ലഹരിക്കെണിയിൽ പെടുത്തി നശിപ്പിക്കുകയാണെന്ന് മുൻ മന്ത്രി വി സി കബീർ.

മദ്യവിമോചന സമരസമിതി സംസ്ഥാന ജനറൽ കൺവീനർ ഇ എ ജോസഫിന്റെയും ഈ വർഷം പങ്കുചേർന്ന കുന്നംകുളം താലൂക്ക് പ്രസിഡന്റ് ശ്രീ സുഭാഷ് ബോസിന്റെയും 96 മണിക്കൂർ നീണ്ട ഉപവാസ യജ്ഞം നാരങ്ങനീര് നൽകി അവസാനിപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ വർഷവും ജനുവരി 30 ന്  ലഹരിവിമുക്ത കേരളത്തിനായി ആറ് മണിക്കൂർ സമയം ദീർഘിപ്പിച്ച് നടത്തിവന്ന് ഈ വർഷം തൃശ്ശൂർ കുര്യച്ചിറ സെന്റ് തോമസ് സ്റ്റ്രീറ്റിലെ ഗാന്ധിസ്ക്വയറിൽ നടത്തിയ 96 മണിക്കൂർ ഉപവാസത്തിനാണ് മുൻമന്ത്രി സമാപനം കുറിച്ചത്.

ലഹരിമുക്തകേരളമെന്ന ജനാഭിലാഷം നേടിയെടുക്കുവാൻ മുന്നണിവ്യത്യാസവും സംഘടനാവ്യത്യാസങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി പൊരുതി, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യവിരുദ്ധശക്തി എന്താണെന്ന് ബോധ്യപ്പെടുത്തണമെന്ന് വി സി കബീർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

തൃശൂർ കോർപറേഷൻ മുൻ കൗൺസിലർ കെ എം സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദൂരദർശൻ മുൻ ഡയറക്ടർ ഡോ സി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ നിമ്മി റപ്പായി, കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ജോയ് അയിരൂർ, എൻ സി സി ഓഫീസർ മേജർ പി ജെ സ്റ്റൈജു, മദ്യവിമോചന സമരസമിതി സംസ്ഥാന കൺവീനർ എ അബ്ദുൾ റഷീദ്, മാർ അദ്ദായ് ശ്ലീഹ കൽദായ പള്ളി വികാരി ഫാ റൂണോ വർഗീസ്, കേരള പ്രദേശ് ഗാന്ധിദർശൻ വേദി തൃശ്ശൂർ ജില്ലാ സെക്രട്ടറി പി കെ ജിനൻ, മഞ്ജുഷ കെ എ, ബേബി സോജൻ, പോൾ ചെവിടൻ, ആംആദ്മി പാർടി ഒല്ലൂർ ഏരിയ സെക്രട്ടറി തോമസ് എലുവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു