Mission News
Mission News
Wednesday, 31 Jan 2024 00:00 am
Mission News

Mission News

 

എറണാകുളം : KSU-s എറണാകുളം ജില്ലാ കമ്മറ്റി പുനഃ സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റായി ആന്റോ മേനാച്ചേരി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജിഷ്ണു പ്രസാദ്, ആദിത്യൻ സുനിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് സബാദ്, സെക്രട്ടറി മാരായി ശ്രീജിത്ത് രാജാമണി, മുഹമ്മദ് സുഹൈൽ, മുഹമ്മദ് അർഷാദ്, ട്രഷറർ
അഖിൻ പി എസ് എന്നിവരെ ജനറൽ ബോഡിയിലേക്ക് തെരെഞ്ഞെടുത്തു.
കോൺഗ്രസ്സ് - എസ്സ് ജില്ലാ പ്രസിഡന്റ് ശ്രീ. അനിൽ കാഞ്ഞിലി യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി
അംഗം വി.വി സന്തോഷ് ലാൽ, യൂത്ത് കോൺഗ്രസ്സ് -എസ്സ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല സംഘടനാ ചുമതലയുള്ള ജില്ലാ സെക്രട്ടറി ജൂബി.എം.വർഗ്ഗീസ്, ജില്ലാ സെക്രട്ടറി ടി.എസ് ജോൺ , KSU-s ചാർജുള്ള ജില്ലാ സെക്രട്ടറി ബൈജു കോട്ടക്കൽ, യൂത്ത് കോൺഗ്രസ്-എസ്സ് ജില്ലാ പ്രസിഡന്റ് റെഞ്ചു ചെറിയാൻ, ഐ.എൻ.എൽ.സി
ജില്ലാ പ്രസിഡന്റ് പോൾ പെട്ട ,
യൂത്ത്
കോൺഗ്രസ്സ്-എസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി
കെ.എ നാസർ തുടങ്ങി മറ്റു പ്രമുഖ നേതാക്കൾ സംസാരിച്ചു.