
ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്രയുടെ ആഭിമുഖ്യത്തിൽ എൽഡേർസ് ക്ലബിൻ്റെ *സ്നേഹ സംഗമം-3(മുതിർന്നവർക്കൊപ്പം ഒരു ദിനം)* പരിപാടി നടത്തി.
മഞ്ഞപ്ര-അയ്യമ്പുഴ പ്രദേശത്തെ മുതിർന്ന പൗരന്മാർക്ക് പരസ്പരം സംവദിക്കാനും ഇടപഴകാനും ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തിൽ *ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്ര* രൂപീകരിച്ച പ്രഥമ ക്ലബായ *എൽഡേർസ് ക്ലബിൻ്റെ* ആഭിമുഖ്യത്തിൽ എല്ലാ മാസത്തെയും അവസാന ഞായറാഴ്ചകളിൽ നടത്തിവരുന്ന മുതിർന്നവരുടെ കൂട്ടായ്മയായ *സ്നേഹസംഗമം-3(മുതിർന്നവർക്കൊപ്പം ഒരു ദിനം)* എന്ന പരിപാടി 28-1-2024 ഞായറാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം മുതിർന്നവരും, അവരെ സ്നേഹിക്കുന്നവരും പരിപാടിയിൽ പങ്കെടുത്തു. ഗ്ലോബൽ സൊസൈറ്റി ഓഫ് മഞ്ഞപ്രയുടെയും , എൽഡേർസ് ക്ലബിൻ്റെയും അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നല്കി.