Mission News
Mission News
Sunday, 28 Jan 2024 18:00 pm
Mission News

Mission News

96 മണിക്കൂർ ഉപവാസത്തിന്റെ മുന്നോടിയായി ഉഗ്രശപഥം

       തൃശ്ശൂർ:   മദ്യവിമോചന സമരസമിതി സംസ്ഥാന ജനറൽ കൺവീനർ ശ്രീ ഇ എ ജോസഫിന്റെ നേതൃത്വത്തിലുള്ള 96 മണിക്കൂർ ഉപവാസത്തിന്റെ മുന്നോടിയായി ഇന്ന് ജനുവരി 29 തിങ്കളാഴ്ച്ച വൈകീട്ട് 5 മണിക്ക് തൃശൂർ തെക്കേഗോപുര നടയിൽ പരസ്യമായി തല മുണ്ഡനം ചെയ്ത് മദ്യനിരോധന നിയമം വരുന്നതുവരെ മുടി വെട്ടുകയോ മീശയും താടിയും വടിക്കുകയോ ചെയ്യില്ലെന്ന് ശപഥo വടക്കുംനാഥനെ മുൻനിർത്തി ചെയ്തിരിക്കുന്നു. ഇ എ ജോസഫിനോടൊപ്പം സുഭാഷ് ബോസും തല മുണ്ഡനം ചെയ്തു.

 തദവസരത്തിൽ മഞ്ജുഷ. കെ എ (വർക്കിംഗ്‌ ചെയർപേഴ്സൺ - മദ്യവിമോചന സമരസമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി) അധ്യക്ഷയായ പരിപാടിയിൽ ശശി നെട്ടിശ്ശേരി (ജനറൽ കൺവീനർ - മദ്യവിമോചനസമരം തൃശ്ശൂർ ജില്ലാ കമ്മിറ്റി) സ്വാഗതം പറഞ്ഞു,  ആമുഖ പ്രഭാഷണം  ഇ. എ. ജോസഫ്, ഉദ്ഘാടനം ഡോ സി കെ തോമസ്,  (വിൽ‌സൺ പണ്ടാരവളപ്പിൽ, ടി എസ് എബ്രഹാം, പോൾ ചെവിടൻ,  ഡോ. മനോഹരൻ, നദീര, പ്രേകുമാർ എന്നിങ്ങനെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു