
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്ക് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കെ. എച്ച്. ഹംസ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന ക്ലാസ്സിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ജെ. ആന്റണി, മുൻ പ്രസിഡന്റ് കെ. സി. മാർട്ടിൻ, വാർഡ് മെമ്പർമാരായ സി. പി. മുഹമ്മദ്. ഡേവിസ് കൂട്ടുങ്ങൽ, കെ
പി. അനൂപ്, ഷിജിത സന്തോഷ്, ഡാർലി ജീമോൻ, കെ. പി. സുകുമാരൻ, സിമി ജിജോ എന്നിവർ ആശംസകൾ അറിയിച്ചു.ചെങ്ങമനാട് തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയർ ഫഹദ് പരിശീലന ക്ലാസ്സ് നയിച്ചു. എല്ലാ വാർഡിലെയും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ വശമുള്ള മേറ്റുമാർക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഫോൺ കൈകാര്യം ചെയ്യുവാൻ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.