
സ്നേഹാരാമം സമർപ്പണം നടത്തി
നാഷണൽ സർച്ചീസ് സ്കീമിന്റെ ഈ വർഷത്തെ മാലിന്യമുക്ത നവകേരളം എന്ന ആശയത്തെ മുൻ നിർത്തി ,ചൊവ്വര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ പാഴ്ച്ചെടികൾ നിറഞ്ഞ് കാട് പിടിച്ച ചൊവ്വര കുടുംബാരോഗ്യ ഉപ കേന്ദ്ര ത്തിന്റെ മുൻദാഗത്ത് സ്നേഹാരാമം ഒരുക്കി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി എം ഷംസുദ്ദീൻ സ്നേഹാരാമ സമർപ്പണം നടത്തി.
പിടിഎ പ്രസിഡണ്ട് മഞ്ജു നവാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ സി മാർട്ടിൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു , വാർഡ് മെമ്പർ സിമി ജിജോ, പ്രിൻസിപ്പൽ വി.ടി. വിനോദ്, പ്രോഗ്രാം ഓഫീസർ ജിജി വർഗീസ്, എം പി ടി എ ചെയർപേഴ്സൺ നിജിത രിജു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ , അധ്യാപകരായ സിജോ, സതീശൻ എന്നിവർ പങ്കെടുത്തു