
എറണാകുളം :എൻ ജി ഒ യൂണിയൻ ജില്ലയിലെ രണ്ടാമത്തെ സ്നേഹവീട് കൈമാറി
എൻ ജി ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര്യ വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് നൽകുന്ന 60 വീടുകളിൽ ജില്ലയിൽ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ കുളങ്ങാട്ടുകുഴിയിൽ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം സി. എൻ മോഹനൻ നിർവ്വഹിച്ചു. നവകേരളം ജനപക്ഷ സിവിൽ സർവീസ് എന്ന മുദ്രാവാക്യമുയർത്തി ഒരു വർഷക്കാലം നീണ്ട വജ്രജൂബിലി പരിപാടികളുടെ ഭാഗമായി നിരവധി ക്ഷേമപ്രവർത്തങ്ങൾ ആണ് സംഘടന ഏറ്റെടുത്തത്.
യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. എസ് ഷാനിൽ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം. എൽ. എ, എഫ്. ഐ. ടി ചെയർമാൻ ആർ. അനിൽ കുമാർ, യുവജന ക്ഷേമ ബോർഡ് വൈസ്ചെയർമാൻ എസ്. സതീഷ്, യൂണിയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, മുൻ എം. പി ജോയ്സ് ജോർജ്, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. കെ സുനിൽ കുമാർ, എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ. എ അൻവർ സ്വാഗതവും സംഘാടക സമിതി കൺവീനർ എം. കെ ബോസ് നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. എൻ സിജിമോൾ, പി. ഡി സാജൻ തുടങ്ങിയവർ പങ്കെടുത്തു.