Mission News
Mission News
Friday, 05 Jan 2024 18:00 pm
Mission News

Mission News

 


കാലടി : തുലാവർഷമഴയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു.

കുറ്റിലക്കര ലക്ഷം വീട് ( വാർഡ് 17 )  പ്രദേശത്തെ പേരാടൻ ബാബുവിൻ്റെ വീടാണ് തകർന്നത്.

വെള്ളി രാത്രി 11 ഓടെയാണ് സംഭവം.

ഇടിമിന്നലേറ്റ് വീടിൻ്റെ ഭിത്തി പല സ്ഥല ങ്ങളിലും വിള്ളൽ സംഭവിച്ചതിനാൽ വീടിന് മൊത്തത്തിൽ  ബല ക്ഷയം സംഭവിച്ചിട്ടുണ്ട്.

സിറ്റ്ഔട്ട് പൂർണ്ണമായും ഇടിഞ്ഞുതകർന്നു.

വീടിലെ സ്വിച്ച് ബോർഡ് ഇളകുകയും  വൈറിംഗും  കത്തി നശിക്കുകയും ചെയ്തു.


മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണ ക്കാക്കുന്നു.

ആർക്കും പരി ക്കുകളില്ല.

സമീപവാസികളായ തോട്ടുങ്കൽ ജോബിയുടെ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. കൂടാതെ സമീപത്തെ നിരവധി വീടുകളിലെ ഗൃഹോപകരണ ങ്ങളും കത്തിനശിച്ചു.  

കുറ്റിലക്കര പ്രദേശത്ത് സംഭവിച്ച പ്രകൃതിദുരന്തത്തിൽ അടിയന്തിരമായി പഞ്ചായത്തും ,ജില്ലാ കലക്ടറും ഇടപെട്ട് പ്രകൃതിദുരന്തനിധിയിൽ നിന്നും അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിജൊ ചൊവ്വരാൻ ആവശ്യപ്പെട്ടു.