Mission News
Mission News
Wednesday, 03 Jan 2024 18:00 pm
Mission News

Mission News

*ശ്രീ ശങ്കരാ ചാര്യ* *സംസ്ക്യത സർവകലാശാലാ സ്റ്റാഫ് അസോസിയേഷൻ്റെ വാർഷിക സമ്മേളനം നടത്തി*

സംസ്ക്യത സർവകലാശാലാ സ്റ്റാഫ് അസ്സോസിയേഷൻ്റെ 21-> മത് വാർഷികാ സമ്മേളനം കാലടി മുഖ്യ കേന്ദ്രത്തിൽ ബഹു. MP . ശ്രീ. ബന്നി ബഹനാൻ ഉത്ഘാടനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞുകിടക്കുകയാണെന്നും ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റാനുള്ള ഇടമാക്കി സർവകലാശാലകളെ മാറ്റി എന്നും പദ്ധതി വിഹിതങ്ങളിൽ വമ്പിച്ച വെട്ടിക്കുറവ് നടത്തിയതുവഴി ഉന്നത വിദ്യാദ്യാസ മേഖല അവതാളത്തിലാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ബഹു. MP . ബെന്നി ബഹനാൻ സംസാരിച്ചു. 

സർവകലാശാലകളെ പാർട്ടി ഓഫീസ് രീതിയിൽ പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയതിനാലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ കാണുന്ന തകർച്ച ഉണ്ടായതെന്നും ഇവിടത്തെ കോളേജുകളിലും സർവകലാശാലകളിലും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ജോലിക്കു വേണ്ടി വിദേശങ്ങളിൽ പോകുന്ന കാഴ്ചയാണ് നിത്യവും കാണുന്നതെന്നും ചടങ്ങിൽ സംബന്ധിച്ച അങ്കമാലി MLA Ad. റോജി. M ജോൺ പറഞ്ഞു.

വാർഷിക സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടന ജാഥ പോസ്റ്റ് ഓഫീസിനു സമീപത്തു നിന്നും തുടങ്ങി മെയിൻ ബിൽഡിംഗ് ചുറ്റി ഉമ്മൻ ചാണ്ടി നഗറിലെത്തി. സംഘടനാ വർക്കിംഗ് പ്രസിഡൻ്റ് Ad. KBസാബു പതാക ഉയർത്തി. വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് ശ്രീ. PJ ജോയി അധ്യക്ഷത വഹിച്ചു. സംഘടനാ വൈസ് പ്രസിഡൻ്റ് ഡോ. ആനി. NC സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീ. ജെയിംസ് SJ . വാർഷിക റിപ്പോർട്ടും  വരവ് ചെലവ് കണക്കുകൾ ശ്രീ. ഷാജി കുമാറും ഓഡിറ്റിംഗ് റിപ്പോർട്ട് ശ്രീ. രാംദാസ് പി.നായരും അവതരിപ്പിച്ചു.

നിലവിലുള്ള കമ്മറ്റിയിൽ മാറ്റം വരുത്തിയും പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിയും പുതിയ സംഘടനാ ഭാരവാഹികളെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ഇതു പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ താഴെപ്പറയുന്നവരാണ്.

പേട്രൻ - ശ്രീ.റോജി. M ജോൺ MLA
പ്രസിഡൻ്റ് -  ശ്രീ. PJ ജോയി (Ex. MLA )
വർക്കിംഗ് പ്രസിഡൻ്റ് - Adv K.B. സാബു
ജനറൽ സെക്രട്ടറി:  ശ്രീ. ഷാജി കുമാർ. ഡി
ജോ.. സെക്രട്ടറിമാർ
   ബെറ്റി വർഗ്ഗീസ്
   വർക്കി . M O
വൈസ് പ്രസിഡൻ്റുമാർ :        
         ആനി. NC
         ആഷിക് A ഹക്ക്
ട്രഷറർ: രാംദാസ് പി.  
           നായർ
ഇതുകൂടാതെ 12 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

- സംഘടനയുടെ സാംസ്കാരിക വേദിയായ സമന്വയ യുടെ ചെയർ പെഴ്സനായി ശ്രീമതി ജിജി ഈരാളിയെയും കൺവീനറായി ശ്രീ. സെബിൻ സെബാസ്റ്റ്യനെയും ട്രഷറർ ആയി ശ്രീമതി പാർവതിയെയും 9 എക്സിക്യൂട്ടിവ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് ശ്രീമതി. കൊച്ചുത്രേസ്യ തങ്കച്ചൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ. റെന്നി പാപ്പച്ചൻ, FUEO യുടെ പ്രസിഡൻ്റ് ശ്രീ. ഒ.ടി. പ്രകാശ്, SUTA പ്രതിനിധി ശ്രീ. കെ.കെ. കൃഷ്ണകുമാർ , സംസ്ക്യത സർവകലാശാലാ KSU യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. രാഹുൽ രാജീവ് എന്നിവർ സംസാരിച്ചു.

കൺവീനർ ശ്രീ. ആഷിക് എ ഹക്ക് നന്ദി പറഞ്ഞു.