
*തൊഴിൽ ചെയ്തു ഉപജീവനം നടത്തുവാനുള്ള അവകാശം സംരക്ഷിക്കുക*
വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന മുനിസിപ്പാലിറ്റിയുടെ നികൃഷ്ട പ്രവർത്തനങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് വഴിയോര കച്ചവട ഫെഡറേഷൻ AITUC യുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയുടെ മുൻപിൽ പ്രതിഷേധ സമരം നടന്നു.
ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് പി പി സണ്ണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എ അഷറഫ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി എം മുകേഷ്, യൂണിയൻ മണ്ഡലം സെക്രട്ടറി ഒ ജി കിഷോർ, aiyf സംസ്ഥാന കമ്മിറ്റി അംഗം രേഖ ശ്രീജേഷ്, അസിസ്റ്റന്റ് സെക്രട്ടറി adv. പി ജെ ഏലിയാസ്, മുനിസിപ്പൽ പ്രസിഡന്റ് പ്രവീൺ ജി, ഓട്ടോ റിഷാ തൊഴിലാളി യൂണിയൻ മുനിസിപ്പൽ സെക്രട്ടറി എ ടി ജോസ്, സി പി പീറ്റർ, വഴിയോര കച്ചവട തൊഴിലാളി പ്രതിനിധി റെജി കാവുങ്കൽ എന്നിവർ സംസാരിച്ചു