Mission News
Mission News
Friday, 29 Dec 2023 18:00 pm
Mission News

Mission News

കാലടി ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വല്യാട്ടിൻ ചിറ കാർണിവലിന്റെ സമാപന സമ്മേളനം അങ്കമാലി എം എൽ എ ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ബിനോയ്‌ കൂരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി അനിമോൾ ബേബി, ഫാ.വർഗീസ് അറക്കൽ, ശ്രീ ജയൻ എൻ ശങ്കരൻ, ശ്രീ വർക്കി കണ്ണാടൻ, ഫാ. വിൽസൺ വർഗീസ്, ശ്രീമതി ലേഖ വത്സൻ, ശ്രീ ജസ്റ്റിൻ ജോർജ് ശ്രീ എൻ ബി ശേഖരൻ, ശ്രീ ബിനു പാറക്ക, ശ്രീ എൽദോ യോഹന്നാൻ, ശ്രീ അനിക്കുട്ടൻ ചിന്താമണി, ശ്രീ സുരേഷ് മംഗലത്തറ, ശാന്ത ബിനു,  കിരൺ ഷാജി, ശ്രീ എൽദോ എം ജോൺ, ശ്രീ സലീഷ് ചെമ്മണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഗാനമേളയും മിമിക്സ് പരേടും, ഡാൻസും വിവിധ കലാപരിപാടികളും ഉണ്ടായി. വിവിധ കലാകായിക പ്രതിഭകളെ യോഗത്തിൽ ആദരിച്ചു.