
കാലടി: കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനുള്ള ഉത്സവമായി മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവലിനെ കോൺഗ്രസ് മാറ്റിയെന്ന് എൽഡിഎഫ് മലയാറ്റൂർ പഞ്ചായത്ത് കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
മലയാറ്റൂർ പഞ്ചായത്തും ജനകീയ സമിതിയും ചേർന്നാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
എന്നാൽ ജനകീയ സമിതി രൂപികരിച്ച ങ്കിലും എൽഡിഎഫിനെ പൂർണ്ണമായി ഒഴിവാക്കിയാണ് കമ്മറ്റി നിലവിൽ പ്രവർത്തിക്കുന്നത്.
മുൻവർഷങ്ങളിൽ കാർണിവലിൽ നടന്ന അഴിമതിയിൽ ഓഡിറ്റ് തടസം നിലനിൽക്കുന്ന സാഹചര്യത്തിൽ അത് തീരുന്നതുവരെ മലയാറ്റൂർ പഞ്ചായത്തിന് കാർണിവൽ നടത്താൻ നിയമപരമായി കഴിയില്ല.
പഞ്ചായത്തിന് കാർണിവലിൽ ഇടപെടാൻ കഴിയാത്ത സാഹചര്യത്തിൽ സെക്രട്ടറിയുടെ പേര് എങ്ങനെയാണ് വയ്ക്കുന്നത്.
സർവ്വകക്ഷികളെയും ചേർത്ത് ജനകീയ സംഘാടക സമിതി രൂപികരിച്ചങ്കിലും എൽഡിഎഫ് പ്രവർത്തകരെ ഒന്നിനും സഹകരിപ്പിക്കാതെ യുഡിഎഫ് കാർണിവലിനെ കോൺഗ്രസ് പരിപാടിയായി മാറ്റിയെന്നും എൽ ഡി എഫ് കുറ്റപ്പെടുത്തി.
സ്ഥലം എംഎൽഎ യും മലയാറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് കാർണിവലിൻ്റെ ജനകീയ മുഖം നഷ്ടപ്പെടുത്തുകയാണന്നും എൽ ഡി എഫ്.
സമിതി രൂപികരിച്ചതിന് ശേഷം എൽഡിഎഫിൽ നിന്നുള്ള പഞ്ചായത്ത് മെമ്പർമാരെപ്പോലും ഒരു കമ്മറ്റിയും അറിയിച്ചില്ല.
നക്ഷത്ര തടാകത്തിനായി കഴിഞ്ഞ വർഷം വാങ്ങിയ 2000 ബൾബുകൾ ഇത്തവണ കാണാതായി.
85000 രൂപ മുടക്കി കഴിഞ്ഞ വർഷം നിർമ്മിച്ച നക്ഷത്ര ഊഞ്ഞാൽ ഇത്തവണ കാണുന്നില്ല
അമ്യൂസ് മെൻ്റ് പാർക്ക് ലേലം ചെയതതിലും വൻ സാമ്പത്തിക അഴിമതിയുണ്ട്.
കേരളത്തിലുടനീളം കാർണിവലിൻ്റെ പേരിൽ കോടിക്കണക്കിന് രൂപയാണ് സംഘാടക സമിതി പിരിക്കു ന്നതെന്നും എൽഡിഎഫ് പറഞ്ഞു.
സാമ്പത്തിക ഇടപാടുകൾ സുതാര്യവും ജനകീയവുമല്ല. കാർണിവലിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് പോലും പ്രവർ ത്തിക്കുന്നില്ല
കാർണിവൽ അടിമുടി അഴിമതി വത്കരിച്ചതിൻ്റെ ഭാഗമായാണോ സർവ്വകക്ഷിയോഗം ചേർന്ന് ജനകീയ സമിതി രൂപികരിച്ചതിൽ നിന്നും എൽ ഡി എഫിനെ പൂർണ്ണമായും അവഗണിച്ചതന്നും സംശ്യ യമുണ്ടന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
ജില്ലയിലെ ഏക മന്ത്രിയെയോ, അനന്തമായ ,ടൂറിസം സാദ്യതയും നിൽനിൽക്കുന്ന മലയാറ്റൂർ കാർണിവലിന് സർക്കാരിൻ്റെ പ്രതിഛായകൊടുക്കാൻ ശ്രമിക്കാതെ കാർണിവൽ സ്വകാര്യവത്കരിക്കാനാണ് എം എൽ എ യും കോൺഗ്രസും ശ്രമിക്കുന്നതെന്നും എൽ ഡി എഫ് കുറ്റപ്പെടുത്തി.
വാർത്ത സമ്മേളനത്തിൽ സി പി ഐ എം മലയാറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എൻ അനിൽ കുമാർ,
മനോജ് നാല് പാടാൻ
പഞ്ചായത്തംഗങ്ങളായ പി ജെ ബിജു, ഷിബു പറമ്പത്ത്, സതി ഷാജി ,ബിൻസി ജോയി എന്നിവരും വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.
റിപ്പോർട്ടർ: സാജു തറ നിലം