Mission News
Mission News
Tuesday, 19 Dec 2023 18:00 pm
Mission News

Mission News

സെക്രട്ടറിയേറ്റിനു മുന്നിലെ പോലീസ് ലാത്തിച്ചാർജ് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു. കറുകുറ്റി  : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തിരുവന്തപുരത്ത് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി കപ്പേള ജംഗ്ഷനിൽ പ്രകടനവും റോഡ് ഉപരോധവും നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ജോയ് സി എ ഉദ്ഘാടനം ചെയ്തു. ഡോൺ പടുവൻ, ഡൈമീസ് വാഴക്കാല, ജിജോ മണിയൻകുഴി, നിതിൻ ജോണി, മഹേഷ്‌ ഇ കെ, തോമസ് അറക്കൽ, ജോസ് കാച്ചപ്പള്ളി നൈജു ഔപാടാൻ, സുനിൽ പീറ്റർ, ദീപു ഞാളിയൻ, സുബീഷ് ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.