Mission News
Mission News
Wednesday, 20 Dec 2023 00:00 am
Mission News

Mission News

 

അങ്കമാലി : വണ്ടിപെരിയാറില്‍ ആറുവയസ്സുള്ള പിഞ്ചുബാലികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ നേതാവിന് ശിക്ഷവാങ്ങി കൊടുക്കാതെ കോടതിയില്‍ നിന്ന് രക്ഷപെടും വിധം കേസ് കൈകാര്യം ചെയ്ത പിണറായി സര്‍ക്കാരിന്റെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അങ്കമാലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് സാജു നെടുംങ്ങാടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റോജി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ മാത്യു തോമസ്, അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റു മാവേലി, മുന്‍ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ്, ഡി.സി.സി ഭാരവാഹികളായ കെ.പി.ബേബി, പി.വി.സജീവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എ.ബി. വിജയകുമാര്‍, രാജു പാറയ്ക്കല്‍, വിന്‍സെന്റ് പൈനാടത്ത്, സാജി ജോസഫ്, ദേവാച്ചന്‍ കോട്ടക്കല്‍, കെ.കെ.ജോഷി, മേരി വര്‍ഗ്ഗീസ്, മീര അവരാച്ചന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകം മണ്ഡലം പ്രസിഡന്റ് പോള്‍ ജോവര്‍, റിന്‍സ് ജോസ്, മണ്ഡലം ഭാരവാഹികളായ കെ.ഡി.ജയന്‍, പി.എസ്.സത്യന്‍, ദേവസി മൂഞ്ഞേലി, ജോയി കോട്ടക്കല്‍, തുടങ്ങിയവര്‍പ്രസംഗിച്ചു.