Mission News
Mission News
Monday, 18 Dec 2023 18:00 pm
Mission News

Mission News

വൈദ്യുതി ബില്ല് പ്രതിമാസം ആക്കണം.
 ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ.
..................................
 വൈദ്യുതി ബില്ല് ഉപഭോക്താവിൽ നിന്ന് പ്രതിമാസം ഈടാക്കണമെന്ന്. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ഇടുക്കി ജില്ലാ സമ്മേളനം സർക്കാറിനോട്  ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന വൈദ്യുതി ബില്ല് രണ്ടുമാസത്തിലൊരിക്കൽ വരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു ആയതിനാൽ വൈദ്യുതി ബില്ല് പ്രതിമാസം ആക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്. സന്തോഷ് അധ്യക്ഷത വഹിച്ച സമ്മേളനം. ദേശീയ പ്രസിഡന്റ് Adv. Dr.  രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി മുഖ്യപ്രഭാഷണം നടത്തി.ദേശീയ ഭാരവാഹികളായ Dr. പി ആർ വി നായർ Dr. എൻ ആർ ജി പിള്ള. ബഷീർ ചേർത്തല. എ എം റെജിമോൻ. ബി വൈശാഖ്. സുജിത്ത് കുമാർ. സിസ്റ്റർ ശോഭന. ടി കെ ശാരദാമ്മ. സി എൻ. മണി. സണ്ണി പൗലോസ്. എസ് വിജയൻ. ആർ ലളിത. പി അഞ്ജലി. ശ്രീദേവി  സി എസ്. ആഷിഷ്. എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ നാഷണൽ വർക്കിംഗ് ചെയർമാൻ. Dr. എൻ അർ ജി.പിള്ള  മൊമെന്റോ നൽകി ആദരിച്ചു . ജില്ലാ
പ്രസിഡണ്ട്. കെ സന്തോഷ്. ജില്ലാ  സെക്രട്ടറി. പി അഞ്ജലി. എന്നിവരുൾപ്പെടെ 21 അംഗ ജില്ലാ എക്സികുട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.
             റിപ്പോർട്ടർ :   സാജു തറനിലം